കോട്ടപ്പുറം:റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാൻസലറായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു.
കോട്ടപ്പുറം രൂപത വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുകയായിരുന്നു.ഇന്ന് ഡിസംബർ 18 ന് ചുമതലയേൽക്കും. ഫാ.ഷാബു കുന്നത്തൂർ യുഎസി ൽ അജപാലന ശുശ്രൂഷക്ക് പോകുന്ന ഒഴിവിലാണ് നിയമനം.
തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപത കെസിഎസ്എൽ ഡയറക്ടർ, എക്യൂമെനിസം കമ്മീഷൻ ഡയറക്ടർ, പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ,കുറ്റിക്കാട് - കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരി റെക്ടർ, കുറ്റിക്കാട് - കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് - ഇൻ - ചാർജ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് , തൃശൂർ സേക്രട്ട് ഹാർട്ട്,കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
എംജി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
കോട്ടപ്പുറം രൂപതയിലെ അരീപ്പാലം സേക്രട്ട് ഹാർട്ട് ഇടവക പരേതനായ പോൾ റോസാരിയോയുടെയും മാഗിയുടെയും മകനാണ്. മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിലും മംഗലൂരു സെൻ്റ് ജോസഫ്സ് ഇൻ്റർ ഡയസിഷൻ സെമിനാരിയിൽ നിന്നുമായിരുന്നു വൈദീക പരിശീലനം പൂർത്തിയാക്കിയത്. 2013 ഏപ്രിൽ ആറിന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയിൽ നിന്നാണ് വൈദീകപട്ടം സ്വീകരിച്ചത്.









.jpg)
Comments