Foto

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇൻസ്പെയർ അവാർഡ്-മാനക് -ന് ഇപ്പോൾ അപേക്ഷിക്കാം

ദേശീയ തലത്തിൽ സ്കൂൾ തലത്തിലുള്ള ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ നിരന്തര പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്നതിനും ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടപ്പിലാക്കുന്ന ഇൻസ്പെയർ അവാർഡ്-മാനക് -ന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.സെപ്റ്റംബർ 15 വരെയാണ്, രജിസ്ട്രേഷനുള്ള സമയം.

മൊബൈൽ ആപ്പ് ഉപയോഗിച്ചും നോമിനേഷൻ രജിസ്റ്റർ ചെയ്യാനവസരമുണ്ട്.. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ E-MIAS വെബ് പോർട്ടലിൻ നിന്നോ INSPIRE-MANAK ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന (10 വയസ്സ് മുതൽ 15 വയസ് വരെ പ്രായമുള്ള) വിദ്യാർഥികളുടെ ആശയങ്ങൾ രജിസ്റ്റർ ചെയ്യാനവസരമുണ്ട്.ഒരു സ്കൂളിൽ നിന്നു പരമാവധി 5 വിദ്യാർഥികളെ  നാമനിർദേശം ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.inspireawards.dst.gov.in

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News