A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ലഹരിക്കെതിരെ വിദ്യാർത്ഥികൾ കാവലാളാകണം - എൻ എസ് . കെ ഉമേഷ് ഐ എ എസ്

കാക്കനാട് : ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഏവരുടെയും കാവലാളുകൾ ആകണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.
തൃക്കാക്കര ഭാരത മാതാ കോളേജിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ""ലഹരിക്കെതിരെ ഞാനും " എന്ന സിഗ്നേച്ചർ പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരോ സർക്കാർ സംവിധാനങ്ങളോ മാത്രം വിചാരിച്ചാൽ ലഹരിയുടെ വ്യാപനത്തെ ചെറുത്തു തോൽപിക്കാനാവില്ല. ലഹരിക്കെതിരെ വിദ്യാർത്ഥികൾ മാത്രമല്ല ,ഓരോ വ്യക്തിയും പ്രതിരോധ കോട്ട തീർക്കണം. ഇനിയൊരാളും ലഹരിയുടെ വഴി തേടാൻ ഇടവരരുത്. ലഹരി കടന്നു വരുന്ന എല്ലാ മേഖലകളിലും ജാഗ്രതയോടെ നിലകൊണ്ട് ഭാവി തലമുറക്ക് രക്ഷാകവചമായി മാറണമെന്നും കളക്ടർ തുടർന്നു പറഞ്ഞു.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നശാ മുക്ത് ഭാരത് അഭിയാൻ ജില്ലാ കോ -ഓർഡിനേറ്റർമാരായ ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ, ഭാരത മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ  വി .എം റോബിൻ,സിസ്റ്റർ ഡോ. റിൻ്റു വർഗീസ്, ഡോ. ലിൻസ് സൈമൺ , എൻ . എസ് . എസ് സെക്രട്ടറിമാരായ ആസിഫ് റഷീദ്, സോഫിയ ആന്റണി, ആദിത്യൻ വിജിത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന്
ലഹരിക്കെതിരെ നടന്ന സെമിനാറിൽ ഡോ ജാക്സൺ തോട്ടുങ്കൽ ക്ലാസ് നയിച്ചു. ലഹരിക്കെതിരെ എല്ലാ കലാലയങ്ങളിലും സെമിനാറും സിഗ്നേച്ചർ പ്രോഗ്രാമും നടത്തും.

ഫോട്ടോ  : ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ , ജില്ലാതലത്തിൽ തൃക്കാക്കര ഭാരത മാതാ കോളേജിൽ സംഘടിപ്പിച്ച "ലഹരിക്കെതിരെ ഞാനും "എന്ന സിഗ്നേച്ചർ പ്രോഗ്രാമിന്റെ ഉദ്ഘാടനം കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിക്കുന്നു.
സിസ്റ്റർ ഡോ. റിൻ്റു വർഗീസ്, അഡ്വ. ചാർളി പോൾ, സിനോ സേവി, ഡോ. ജാക്സൺ തോട്ടുങ്കൽ, ഡോ. സൗമ്യ തോമസ്, വി. എം റോബിൻ, ഡോ ലിൻസ് സൈമൺ എന്നിവർ സമീപം.

സിനോ സേവി,
ജില്ലാ സാമൂഹ്യനീതി ഓഫീസർ എറണാകുളം  കാക്കനാട്
 

 

Comments

leave a reply

Related News