Foto

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

കൊച്ചി: കലൂർ കതൃക്കടവ് സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസ് വാക്കത്തോൺ ഉദ്ഘാടനം ചെയ്‌ത്‌ ഫ്ലാഗ് ഓഫ് ചെയ്‌തു.ലഹരിക്കെതിരെ എല്ലാവരും നിരന്തരം പോരാടണമെന്നും യുവതലമുറയെ ലഹരിമുക്ത തലമുറയായി വളർത്തിയെടുക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും മുൻ കേരള പോലീസ് ഡെപ്യൂട്ടി കമാൻഡൻ്റുമായ കെ.എ. ആൻസൺ മുഖ്യാതിഥിയായിരുന്നു ഇടവക വികാരി ഫാ. പോൾസൺ സിമേതി അധ്യക്ഷത വഹിച്ചു സഹവികാരിമാരായ ഫാ. നിബിൻ കുര്യാക്കോസ് പാപ്പാളിപ്പറമ്പിൽ, ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, ഫാ. ആഷിഖ് ലെനിൻ മുക്കത്ത്, സിസ്റ്റർ മോളി അലക്‌സ്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. വിക്ടർ ജോർജ്, കേന്ദ്രസമിതി ലീഡർ അലക്‌സ് ആൻ്റണി, ജനറൽ കൺവീനർ ജോൺസൺ ജേക്കബ് പള്ളത്തുശ്ശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സിബിൻ യേശുദാസൻ, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, റിയ ലോറൻസ് എന്നിവർ പ്രസംഗിച്ചു മുതിർന്നവരും യുവജനങ്ങളും വിദ്യാർത്ഥികളും കുട്ടികളുമടക്കം ആയിരത്തിലധികം പേർ വാക്കത്തോണിൽ പങ്കെടുത്തു.

Comments

leave a reply

Related News