കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ -സാമൂഹ്യ വിപത്തിനെതിരെ എന്ന പദ്ധതി ആരംഭിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തന ഗ്രാമങ്ങളിൽ അവബോധക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനോടൊപ്പം സാമൂഹ്യ തിന്മകൾക്കെതിരെ പ്രവർത്തിക്കുന്നതിനായി ഗ്രാമതലത്തിൽ ലഹരി വിരുദ്ധസേന രൂപീകരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രോഗാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, സ്വാശ്രയ സംഘ ഗ്രാമതല ഫെഡറേഷൻ പ്രസിഡന്റ് ഉഷ ഗോപി, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ-സാമൂഹ്യ വിപത്തിനെതിരെ എന്ന പദ്ധതിയുടെ ഉദ്ഘാടനം ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ നിർവഹിക്കുന്നു
Comments