ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷനും സോഷ്യൽ ബി വെഞ്ചേഴ്‌സുമായി സഹകരിച്ച് അൻപത് ശതമാനം സബ്സിഡിയോടുകൂടി വിദ്യാർത്ഥികൾക്കായി സ്കൂൾ കിറ്റ് വിതരണമൊരുക്കുന്നു. കളിക്കൂട്ടുകാർക്ക് ഒരു കൈതാങ് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നത്. സ്കൂൾ ബാഗ്, കുട, ചോറ്റുപാത്രം, കുടിവെള്ളത്തിനുള്ള ബോട്ടിൽ, നോട്ടുബുക്ക്, പെൻസിൽ , പേനകൾ, ജോമെട്രി ബോക്സ്,എന്നിവ അടങ്ങുന്നതാണ് സ്കൂൾ കിറ്റ്. പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാരകക്കാനം സെന്റ്. ജോസഫ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ മേലെട്ട്, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ ജിജോ ജോർജ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ, ലിഡ സ്റ്റെബിൻ, അനിമേറ്റർ മിനി ജോണി, ബിജു പൊരുന്നക്കോട്ട്, തങ്കമ്മ തോമസ്, എന്നിവർ പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ 235 സ്കൂൾ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക,
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷനും സോഷ്യൽ ബി വെഞ്ചേഴ്‌സുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കായി അൻപത് ശതമാനം സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന സ്കൂൾ കിറ്റ് വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിക്കുന്നു.
Comments