കേരളത്തിൽ സ്കൂൾ അധ്യാപകരാകാൻ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
കേരളത്തിൽ സ്കൂളുകളിൽ നിയമനാംഗീകാരം ലഭിക്കുന്ന അധ്യാപകരാകാൻ സർക്കാർ നടത്തുന്ന അഭിരുചി പരീക്ഷയാണ് , കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് .ഡി.എൽ.എഡ്. ബി.എഡ് എന്നീ പ്രോഗ്രാമുകൾ പൂർത്തീകരിച്ചവർക്കാണ്, അപേക്ഷിക്കാനവസരമുള്ളത്. നിലവിൽ സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാൻ പ്രത്യേക വിജ്‌ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
ഓൺലൈൻ ആയാണ്, അപേക്ഷയും ഫീസും സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് ആഗസ്റ്റ് 17 വരെ അവസരമുണ്ട്.ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 1000/- രൂപയും വിവിധ സംവരണ വിഭാഗങ്ങളിലുള്ളവർ 750/- രൂപയുമാണ്, അടയ്ക്കേണ്ടത്.
വിവിധ തലങ്ങൾ
ലോവർ പ്രൈമറി വിഭാഗം
അപ്പർ പ്രൈമറി വിഭാഗം
ഹൈസ്‌കൂൾ വിഭാഗം
സ്‌പെഷ്യൽ വിഭാഗം (യു.പി. തലം വരെയുള്ള ഭാഷാ വിഷയങ്ങൾ/ഹൈസ്‌കൂൾ തലം വരെയുള്ള സ്‌പെഷ്യൽ വിഷയങ്ങൾ)
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments