ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ പൂർണ സാമ്പത്തിക സഹകരണത്തോടെ പുഷ്പഗിരിക്ക് ലഭ്യമായ മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ താക്കോൽ, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. ശാലിനി വാര്യർ തിരുവല്ല അതിരൂപതാദ്ധ്യക്ഷനും പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോ ലിത്തായ്ക്ക് കൈമാറി.
ഏറ്റവും ആധുനിക സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ചാണ് മൊബൈൽ ഡെന്റൽ ക്ലിനിക് നിർമിച്ചിട്ടുള്ളത്. ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് അന്തർദേശീയ നിലവാരത്തിൽ നിർമ്മിച്ച ഈ ബസ്സിൽ ഓട്ടോക്ലേവ്, സെൻട്രലൈസ്ഡ് സക്ഷൻ, എയർ കംപ്രസ്സർ സിസ്റ്റം, പോർട്ടബിൾ എക്റേ യൂണിറ്റ്, പൂർണമായും ശീതീകരിച്ച ക്യാബിനിൽ 2 ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ, പവർ ബാക്കപ്പ് ജനറേറ്ററുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് പരിശോധയ്ക്കും ചികിത്സകൾക്കായും നൽകുന്നു.





1.jpeg)




.jpeg)
Comments