ഐ.ഐ.എമ്മിൽ ഇന്റഗ്രേറ്റഡ് പ്രോഗാം ഇൻ മാനേജ്മെന്റ്
റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) ൽ അഞ്ച് വർഷം
ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ്
പ്രോഗാം ഇൻ മാനേജ്മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഫുൾ-ടൈം െറസിഡൻഷ്യൽ രീതിയിൽ നടത്തുന്ന
പ്രോഗ്രാമാണിത്. ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ - മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (ബി.ബി.എ.-എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, എം.ബി.എ. ബിരുദം ലഭിക്കും. ഇതു കൂടാതെ .ആദ്യ മൂന്നു വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ബി.ബി.എ. ബിരുതം ലഭിക്കാനും (എക്സിറ്റ് ഓപ്ഷൻ) അവസരമുണ്ട്.
പ്രവേശനത്തിന് വെബ് സൈറ്റ് വഴി ജൂൺ രണ്ടുവരെ അപേക്ഷിക്കാവുന്നതാണ്. ഇതു കൂടാതെ ഐ.പി.മാറ്റ് 2022/സാറ്റ് അപേക്ഷാ വിവരങ്ങൾ ജൂൺ 30നകം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷാർഥികൾക്ക് പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷകളിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. എന്നാൽ പട്ടികജാതി- വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കു മതി. ഏതു സ്ട്രീമിൽ പ്ലസ് ടു പഠിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. എൻജിനിയറിങ്/ബിസിനസ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.
പ്രവേശന രീതി
പ്രവേശനത്തിനു പരിഗണിക്കുന്ന ഘടകങ്ങളിൽ ഒന്ന് ഇൻഡോർ ഐ.ഐ.എം. നടത്തുന്ന ഐ.പി.മാറ്റ് 2022 സ്കോർ/കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റിലെ (എസ്.എ.ടി.- സാറ്റ്) സാധുവായ സ്കോർ ആയിരിക്കും. ഈ രണ്ടു ഘടകങ്ങളിലെ സ്കോർ, 10, 12 ക്ലാസുകളിലെ അക്കാദമിക് മികവ് എന്നിവ പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.
ഐ.പി.മാറ്റ് 2022/സാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ വിവരങ്ങൾക്ക്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments