Foto

ഐ.ഐ.ഐ.ടി.എമ്മിൽ(ഗ്വാളിയർ) എം.ബി.എ.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

ഗ്വാളിയറിലെ അടൽ ബിഹാരി വാജ്പേയ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.) അടുത്ത അധ്യയന വർഷത്തെ എം.ബി.എ. കോഴ്സിനുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 

ആർക്കൊക്കെ അപേക്ഷിക്കാം

60 ശതമാനം മാർക്കോടെയോ 6.5 സി.ജി.പി.എ.യോടെയോ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദത്തിന് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം. ഇതു കൂടാതെ സാധുവായ കാറ്റ് സ്കോർ വേണം. ഈ വർഷം, അന്തിമ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

 

അപേക്ഷാ ക്രമം

വെബ് സൈറ്റിലെ എം.ബി.എ. അഡ്മിഷൻ നോട്ടിഫിക്കേഷൻ ലിങ്കിൽനിന്ന്‌ ഡൗൺലോഡ് ചെയ്ത അപേക്ഷ,പൂരിപ്പിച്ചതിനു ശേഷം അനുബന്ധ രേഖകൾ സഹിതം,മാർച്ച് മൂന്നിനകം ഓഫീസിലെത്തണം. 1000 രൂപയാണ് ,ജനറൽ വിഭാഗത്തിനുള്ള അപേക്ഷാ ഫീസ്.. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 500 രൂപ മതി.

 

ഓഫീസ് അഡ്രസ്സ്

ഹെഡ് ഓഫ് ദി ഡിപ്പാർട്ടുമെൻറ്, ഡിപ്പാർട്ടുമെൻറ് ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ്, 

എ.ബി.വി.- ഐ.ഐ.ഐ. ടി.എം. ഗ്വാളിയർ, 

മധ്യപ്രദേശ്-474015

 

കൂടുതൽ വിവരങ്ങൾക്ക്

www.iiitm.ac.in

 

Comments

leave a reply