കേരള സർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ) എം.ബി.എ. പോഗ്രാമുകൾക്ക് ഓൺലൈനായ് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.മെയ് 22 വരെയാണ് അപേക്ഷിക്കാനവസരം. ജനറൽ വിഭാഗത്തിന് 600/- രൂപയും, എസ് സി/ എസ്ടി വിഭാഗത്തിന് 300/- രൂപയുമാണ്,രജിസ്ട്രേഷൻ ഫീസ്.
അപേക്ഷാർത്ഥിക്ക് 2023ൽ കരസ്ഥമാക്കിയ സാധുവായ KMAT/CAT/CMAT സ്കോർ കാർഡ് ഉണ്ടായിരിക്കണം.പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷൻ (10%), പേഴ്സണൽ ഇൻറർവ്യൂ (10%) എന്നിവയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.
അപേക്ഷിക്കാവുന്ന വിവിധ സ്പെഷലൈസേഷനുകൾ
1.MBA (GENERAL)
2.MBA (TRAVAL &TOURISM)
3.MBA (SHIPPING&LOGISTICS)
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി 02/06/2023 ന് പ്രസിദ്ധീകരിക്കുന്നതും തുടർന്ന് 09.08.2023 ന് ഐ.എം.കെയുടെ കാര്യവട്ടം കാമ്പസിൽ കൗൺസിലിംഗ് നടത്തി ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും സന്ദർശിക്കുക www.admissions.keralauniversity.ac.in
കരിയർ സംബന്ധമായ ചോദ്യങ്ങൾ ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com
Comments