2024-25 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-2) ന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ ജൂൺ ആറു വരെ സമർപ്പിക്കാവുന്നതാണ്.
ബിരുദമാണ്, അടിസ്ഥാന യോഗ്യത. എം.ബി.എ. പ്രവേശനത്തിനായി, കേരളത്തിൽ നടത്തപ്പെടുന്ന അടിസ്ഥാന പരീക്ഷയാണ്,കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ഗ്രൂപ്പ് ഡിസ്കഷൻ, വ്യക്തിഗത ഇൻ്റർവ്യൂ തുടങ്ങിയ കൂടി പരിഗണിച്ചാണ്, പ്രവേശനം നൽകുന്നത്.
അപേക്ഷ സമർപ്പണത്തിന്
https://cee.kerala.gov.in/kmatonlineS22024/
കൂടുതൽ വിവരങ്ങൾക്ക്
https://cee.kerala.gov.in/cee/index-ml.php
Comments