Foto

ജീവ കൗൺസലിംഗ് സെന്ററിൽ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന ജീവാ കൗൺസിലിങ് ആൻഡ് സൈക്കോതെറാപ്പി സെന്ററിൽ മാതാപിതാക്കൾക്കായി സെൻവൈബ് എന്ന പേരിൽ ഏകദിന മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു.  വിസിറ്റേഷൻ  കോൺഗ്രിഗേഷൻ സുപ്പീരിയൽ ജനറൽ  സിസ്റ്റർ ഇമ്മാക്കുലേറ്റ്  എസ് വി എം    അധ്യക്ഷത  വഹിച്ച സമ്മേളനത്തിൽ കാരിത്താസ്   ആശുപത്രി ഡയറക്ടർ  ഫാ. ബിനു കുന്നത്ത്  സെമിനാർ ഉദ്ഘാടനം ചെയ്തു. ജീവാ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ ഡയറക്ടർ സിസ്റ്റർ അഞ്ചിത എസ് വി എം, ജനറൽ കൗൺസിലർ സിസ്റ്റർ സെൽബി എസ് വി എം, സി. ആനന്ദ് എസ് വി എം. എന്നിവർ പ്രസംഗിച്ചു.  ജോലി സ്ഥലങ്ങളിൽ  മാനസിക ആരോഗ്യം എങ്ങനെ നിലനിർത്താം  എന്ന വിഷയത്തെ ആസ്പദമാക്കി   ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ  അമൽ  തോമസ്,  സി അഞ്ജിത എസ്.വി.എം  എന്നിവർ ക്ലാസുകൾ നയിച്ചു.  

കോട്ടയം ജീവാ കൗൺസിലിങ് ആൻഡ് സൈക്കോതെറാപ്പി സെന്ററിൽ മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെൻവൈബ് - മാനസികാരോഗ്യ സെമിനാർ കാരിത്താസ്   ആശുപത്രി  ഡയറക്ടർ  ഫാ. ബിനു കുന്നത്ത്  ഉദ്ഘാടനം ചെയ്യുന്നു.

 

Comments

leave a reply