Foto

സമൂഹത്തിലേക്ക് തുറന്നുവച്ച സ്‌നേഹത്തിന്റെ അടയാളമാകണം സഭ, മേജര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മണര്‍കാട് പള്ളിയില്‍ ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം, കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷന്‍

സമൂഹത്തിലേക്ക് തുറന്നുവച്ച സ്‌നേഹത്തിന്റെ അടയാളമാകണം സഭയെന്ന് ഉദ്‌ബോധിപ്പിച്ച് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. 

സഭ സ്വന്തം വിശ്വാസികള്‍ക്കായി മാത്രം ഉള്ളിലൊതുങ്ങുന്ന പ്രസ്ഥാനമല്ലെന്നും ദൈവത്തിന്റെ മഹത്വം ലോകത്തിന് പ്രകാശിപ്പിക്കുന്ന സ്‌നേഹത്തിന്റെ അടയാളമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യവും സഹായവും തേടുന്നുണ്ട്. കാനായിലെ കല്യാണവിരുന്നില്‍ ഇടപെട്ടതുപോലെ, ഇന്നും ദൈവത്തില്‍ ആശ്രയിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടുന്ന സാന്നിധ്യമാണ് പരിശുദ്ധ അമ്മയെന്നും പറഞ്ഞു. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. അതേസമയം, മണര്‍കാട് പള്ളി ഒരു സഭയുടെ മാത്രം ദൈവാലയമല്ലെന്നും എല്ലാ ക്രൈസ്തവര്‍ക്കും ഇതരമതസ്ഥര്‍ക്കും ഒരുപോലെ ആശ്വാസം പകരുന്ന മഹാതീര്‍ഥാടന കേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടി. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ സെക്രട്ടറി തോമസ് ഉമ്മന്‍ പള്ളത്തറ കത്തീഡ്രലിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാന്തി ഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണവും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗഹ സന്ദേശവും നല്‍കി. ജെ. മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ മണവത്ത് എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ആലഞ്ചേരി പിതാവ് നിര്‍വഹിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സുകള്‍ക്കായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെയും മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയുടെ നവീകരിച്ച കാഷ്വാലിറ്റിയുടെയും ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. മര്‍ത്തമറിയം സേവ കാസംഘം നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ അടിസ്ഥാനശിലാ വിതരണം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. നവാഭിഷിക്തനായ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെയും കോര്‍ എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മണര്‍കാട് പള്ളി സഹവികാരി കാലായില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയെയും മുന്‍ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജെ. മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ മണവത്ത്, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, ട്രസ്റ്റി ഇ.വി. കുര്യാക്കോസ് ഇടച്ചേരില്‍ എന്നിവര്‍ പ്രസംഗച്ചു.

 

Comments

leave a reply

Related News