വില്‍സി സൈമണ്‍
മലയാളത്തിന്റെ അഭിമാനമായ ജോണ്‍പോള്‍ സാര്‍ വിടപറഞ്ഞു.തന്റെ വാക്കുകളിലും ചിന്തകളിലും സര്‍ഗസൃഷ്ടികളിലും മലയാളത്തിന്റെ സൗന്ദര്യം ആവോളം ചാലിച്ചു കൊണ്ടാണ് ഈ മഹാപ്രതിഭ നമ്മെ വിട്ടു പോകുന്നത്.തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രിക വിദ്യ അദ്ദേഹത്തിനറിയാ മായിരുന്നു . തന്റെ ഭാവനകളെ ഭാഷയുടെ മൂര്‍ത്തമായ രൂപത്തില്‍ വിവിധ രൂപഭാവങ്ങങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ചു.നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.ഓരോ കഥയും വ്യത്യസ്തങ്ങളായ ജീവിതപന്ഥാവുകളിലേയ്ക്ക് കാണികളെ കൂട്ടികൊണ്ടുപോയി.പ്രണയവും മരണവും ദുഃഖവും സ്‌നേഹവും മൊക്കെ കഥകളെ ഭാവതീവ്രമാക്കിയപ്പോള്‍ സിനിമകള്‍ വന്‍വിജയം നേടി.അങ്ങനെ വൈവിധ്യങ്ങളായ നിരവധി നിരവധി പരിപാടികള്‍ അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം തേടി.. ധാരാളം പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.പി.ഒ.സി നില്‍ വച്ച് നടന്ന സാഹിത്യ ക്യാമ്പില്‍ വച്ചാണ് ഈ മഹാപ്രതിഭ യുടെ അപാരമായ കഴിവും അറിവും വാക്ചാതുര്യവും കണ്ടറിഞ്ഞത്.ക്യാമ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു . വിട്ടുപിരിഞ്ഞെങ്കിലുംജോണ്‍പോള്‍സാര്‍ ജനഹൃദയങ്ങളില്‍ ഇനിയും മരിക്കാത്ത ഓര്‍മ്മയായി നിലകൊള്ളുമെന്നതില്‍ സംശയമില്ല.നക്ഷത്രങ്ങള്‍ ഒരിക്കലും അണഞ്ഞു പോകാറില്ല.അവ ആകാശത്ത് എന്നും പ്രകാശിച്ചു കൊണ്ടേയിരിക്കും.
വിട.
Comments