Foto

സഭയുടെ സംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടണം: പാപ്പ

വ ത്തി ക്കാ ൻ സി റ്റി: പ്രാദേശിക പാരമ്പര്യങ്ങളുടെ അനുയോജ്യമായ കൂടിച്ചേരലു കൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ ക ത്തോലിക്കാസഭയുടെ പവിത്രമായ സംഗീത പാര മ്പര്യം വരും തലമുറകൾക്കായി സംരക്ഷിക്കപ്പെടണമെന്നു ലെയോ പതിനാലാമ ൻ  പാപ്പ.
ആരാധനക്രമത്തിൽ വിശുദ്ധ സംഗീതത്തിന് വലിയ പ്രാധാന്യ മുണ്ടെന്നും വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രതി വാര കൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസം ബോധന ചെയ്യവേ  പാപ്പ വ്യക്തമാക്കി. 
രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ ‘സാക്രോ സാങ്തം കോൺസിലിയം’ എന്ന പ്രമാണരേഖയെ ആസ്പദമാക്കിയുള്ള പ്രബോധന പരമ്പരയുടെ ഭാഗമായാണ്  പാപ്പ വി ശുദ്ധ സംഗീതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച്

വിശദീകരിച്ചത്.
"പാടുന്നത് സ്‌നേഹിക്കുന്നവരുടെ ലക്ഷണമാ ണ്'' എന്ന വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകൾ ഉ ദ്ധരിച്ച പാപ്പ, സംഗീതം വിശ്വാസികൾക്കിടയിൽ ഐക്യവും ദൈവ സ്തുതിയും വളർത്തുന്നുവെന്നും ചൂണ്ടിക്കാട്ടി. 
സഭയുടെ സംഗീത പാരമ്പര്യത്തിന് വലിയ വിലയുണ്ട്. ഗ്രിഗോറിയൻ സംഗീതത്തിനും പൈപ്പ് ഓർഗനും ആരാധന ക്രമത്തിൽ പ്രത്യേക സ്ഥാനമുണ്ട്. എങ്കിലും പ്രാദേശികവും അനുയോജ്യവുമായ മറ്റ് വാദ്യോപകരണങ്ങളും സംഗീത രൂപങ്ങളും ഉപയോഗിക്കാമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Comments

leave a reply

Related News