"സ്കൂൾ മണികൾ ഓർമ്മയിൽ മുഴങ്ങിയപ്പോൾ"
അനുശ്രീ അനൂപ്
എറണാകുളം കൂന്നമാവ് സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി
ഞാൻ ഒരു ആറാം ക്ലാസുകാരിയാണ് മുകളിലെ ചിത്രം എന്തിൻറെ ആണെന്ന് മനസ്സിലായോ അത് തലമുറകളെ കൃത്യനിഷ്ഠ പഠിപ്പിച്ച സെൻറ് ഫിലോമിനാ സിലെ സ്കൂൾ മണിയാണ് കഥയിലെ താരം ഇവനാണ് കഴിഞ്ഞദിവസം സ്കൂളിൽ ചെന്നപ്പോൾ ഇവൻറെ ശബ്ദം കേട്ടു അതുവരെ ഓളനാട് സ്കൂളിലെ മണിമുഴക്കം കേട്ടിരുന്ന എനിക്ക് ഒന്നര വർഷത്തെ ഇടവേളക്കുശേഷം അത് ഒരു പുതിയ അനുഭവമായിരുന്നു ഞാൻ ആലോചിച്ചു ഇവനും ഒത്തിരി കാര്യങ്ങൾ പറയാൻ ഉണ്ടാവില്ലേ കൃത്യനിഷ്ഠയുടെ പാഠം പഠിപ്പിച്ച ഇവനു വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത് സ്കൂൾ നടക്കുന്ന കാലം "ദൈവമേ മണി അടിച്ചിട്ട് ഉണ്ടാവില്ലേ" എന്ന് പ്രാർത്ഥിച്ചു വരുന്നവർ "ഞാൻ എങ്ങാൻ മുഴങ്ങി പോയാൽ" എന്നെ എന്നെ ശപിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് വന്നിട്ടാണ് അടിക്കുന്ന എങ്കിൽ ഭാഗ്യം എന്നും പറയും ഇഷ്ടമുള്ള പിരീഡിൽ (ഞാൻ മണിയാണുട്ടാ) മുഴങ്ങിയില്ല എങ്കിലും കുഴപ്പമില്ല എന്നാൽ ഇഷ്ടമില്ലാത്ത ഏതെങ്കിലും വിഷയമാണെങ്കിൽ പണ്ടാരം മണി അടിക്കുന്നില്ലല്ലോ എന്ന് പറയുന്നവരും പ്‌രാകുന്ന വരും ധാരാളം പിന്നെ വിശപ്പിൻറെ വിളിക്കായി ഞാനൊന്നും മുഴങ്ങി ഇരുന്നെങ്കിൽ വയറിൻറെ നിലവിളി അവസാനിപ്പിക്കാമായിരുന്നു എന്ന് ചിന്തിച്ച് വരും അല്ലാത്തവരും ഞാനൊന്നും മുഴങ്ങാൻ ആയി കാത്തിരിക്കും പിന്നെ ജനഗണമന യോടു കൂടിയുള്ള കൂട്ടമണി ക്കായി കാത്തിരിക്കുന്നതിൽ കൂടുതലും വിരുതന്മാരാണ് പിന്നെ ഓണത്തിനും ക്രിസ്തുമസിനും പരീക്ഷയുടെ രണ്ടുമണിക്കൂർ തീർന്നു കൊണ്ടിരിക്കുന്നു എന്നാ എൻറെ മണിമുഴക്കം ഭീതിയോടെ യും വെപ്രാളത്തിൽ എയും സങ്കടത്തിനും കൂടെ മുഴക്കമാണ് എന്ന് ഞാൻ (മണിയാണുട്ടാ ) തിരിച്ചറിയാറുണ്ട് ഉണ്ട് എന്ത് ചെയ്യാനാ ഒന്നും എൻറെ നിയന്ത്രണത്തിലല്ലലോ മുഴങ്ങുക എന്നതാണല്ലോ എൻറെ കർത്തവ്യം അങ്ങിനെ 9 :30ന് ക്ലാസ്സിൽ കേറണം എന്നും ഓരോ പീരീഡ് 45 ഉം 30 ഉം മിനിറ്റ് ദൈർഘ്യം ഉണ്ടെന്നും എന്നും കളിക്കാൻ പൊക്കോളൂ ഒരുമണിക്ക് ഊണ് കഴിച്ചോളൂ നാലുമണിക്ക് വീട്ടിലേക്ക് പൊയ്ക്കോളൂ എന്നിങ്ങനെ ഇടവേളകളിൽ കൃത്യമായി മുഴങ്ങിയ ഞാൻ ഒന്നര വർഷമായി മുടങ്ങാതെ കിടക്കുകയാണ് ഇപ്പോൾ കുറച്ചുദിവസമായി മുഴങ്ങാൻ ഉള്ള തല്ല് കിട്ടുന്നുണ്ട് എനിക്കതിൽ സന്തോഷമേയുള്ളൂ ട്ടാ ഇനിയും തല്ലു കൊള്ളാനും നിങ്ങൾക്കുവേണ്ടി കൃത്യമായി മുഴങ്ങാൻ ഉം ഞാൻ റെഡിയാണ് എൻറെ മുഴക്കത്തിൽ മുന്നേ സ്കൂളിലെത്തി എൻറെ മുഴക്കത്തോടെ കൃത്യമായി സമയം അറിഞ്ഞ് പഠിക്കാനും രസിക്കാനും എല്ലാ വിദ്യാലയങ്ങളും ഒരുങ്ങി കഴിഞ്ഞ് ഇനി നിലക്കാതെ ഈ മണി മുഴക്കങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ നിലക്കാതെ പ്രതിധ്വനി കട്ടെ . ... വൈകി വന്ന ദേ മണിയടിച്ചുന്ന് എന്നെ ചീത്ത പറയരുത് എന്ന് നിങ്ങളുടെ സ്വന്തം "മണിച്ചേട്ടൻ"
( അനുശ്രീ അനൂപ്)
( എൻറെ ഓർമ്മകൾ വിദ്യാലയ മണിമുഴക്ക ങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഉണ്ടായ കഥ)
Comments