Foto

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

അമേരിക്കയിലെ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ (ഹൂസ്റ്റണ്‍, ടെക്‌സസ്) എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായി നൽകുന്ന MEA സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ഓണ്‍ലൈനായിട്ടാണ് ,അപേക്ഷ സമർപ്പണം.സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി , ഡിസംബര്‍ 8 ആണ്.

 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികച്ച അക്കാദമിക് പശ്ചാത്തലമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കാണ് , അവസരം. ഓരോ അധ്യയനവര്‍ഷവും 600 യു.എസ് ഡോളര്‍ (48,660രൂപ) സ്‌കോളര്‍ഷിപ്പായി ലഭിക്കും.  

 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം ഒന്നരലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകരുടെ (എഞ്ചിനീയറിംഗ് ) KEAM റാങ്ക് 5000-ല്‍ താഴെയും ബി.ആര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് NATA സ്‌കോര്‍ 110 ന് മുകളിലുമായിരിക്കണം. ഇതു കൂടാതെ,പത്താം ക്ലാസിലും പ്ലസ്ടുവിലും അപേക്ഷകർക്ക് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉണ്ടായിരിക്കണം.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

വെബ്സൈറ്റ്

www.meahouston.org

 

മെയിൽ

meahouston.2022scholarship@gmail.com

Comments

leave a reply

Related News