Foto

ഭക്ഷണമായി അവർ കഴിക്കുന്നത് പ്രാണികളും കളിമണ്ണും. . .

ഭക്ഷണമായി അവർ കഴിക്കുന്നത് പ്രാണികളും കളിമണ്ണും. . .
    
വത്തിക്കാൻ: മരുക്കാറ്റും വരൾച്ചയും മഡഗാസ്‌ക്കറിൽ ജനജീവിതം ദുഷ്‌ക്കരമാക്കിയതായി ജർമ്മനിയിലെ മെത്രാന്മാർ ലോകത്തിനു മുന്നറിയിപ്പ് നൽകി.  പ്രാണികളും, കളിമണ്ണും ഇലകളുമാണ് അവരുടെ ഭക്ഷണം. കൊടും പട്ടിണിയിലായ ജനങ്ങൾ മഡഗാസ്‌ക്കറിൽ നിന്ന് നാട്‌വിട്ടോടുകയാണ്. മഡ്ഗാസ്‌ക്കറിന്റെ ദക്ഷിണ ദേശങ്ങളിലാണ് വരൾച്ച രൂക്ഷമായിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യത്വപരമായ സഹായം കൊണ്ടല്ലാതെ ആ രാജ്യത്തിനു പിടിച്ചു നിൽക്കാനാവില്ല. - ആർച്ചു ബിഷപ്പ് ലുഡ്വിഗ് ഷിക്ക് പറഞ്ഞു.
    
ഇപ്പോൾ കാരിത്താസ് ഇന്റർനാഷണൽ നൽകി വരുന്ന സഹായം കൊണ്ടാണ് ഇവിടെയുള്ള ദരിദ്രർ ജീവിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിശപ്പ് അനുഭവിക്കുന്നവരുടെ 23 'ഹംഗർ ഹോട്ട് സ്‌പോട്ടുകൾ' യു.എൻ. അടയാളുപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറെ ആപൽക്കരമായ ഇടങ്ങളായി എത്യോപ്യയും മഡ്ഗാസ്‌ക്കറും മാറിക്കഴിഞ്ഞു. കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ഇത്രയേറെ വരൾച്ച മഡഗാസക്കറിൽ അനുഭവപ്പെട്ടില്ല.

 

Comments

leave a reply