ഹോണ്‍ രഹിത കൊച്ചിക്കായി ഐ.എം.എയുടെ വാക്കത്തോണ്‍
കൊച്ചി : ഹോണ്‍ രഹിത കൊച്ചിക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ വാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഐ.എം.എ കൊച്ചി , ഇ.എന്‍.ടി ഡോക്ടര്‍മാരുടെ സംഘടനയായ അസ്സോസിയേഷന്‍ ഓഫ് ഓട്ടോറൈനോലാരിഞ്ചോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എ.ഒ.ഐ) കൊച്ചി ശാഖ, നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്) മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 6.30 -ന് കലൂര്‍ ഐ.എം.എ ഹൗസില്‍ നിന്ന് ആരംഭിക്കുന്ന വാക്കത്തോണ്‍ കലൂര്‍ മെട്രോ സ്റ്റേഷന് വലം വെച്ച് ഐ.എം.എ ഹൗസില്‍ സമാപിക്കും. അനുദിനം വര്‍ദ്ധിച്ചു വരുന്ന വാഹനപ്പെരുപ്പത്താല്‍ സൃഷ്ടിക്കപ്പെടുന്ന ശബ്ദമലിനീകരണം നഗരത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരത്തെ അപകടകരമായ രീതിയിലാണ് ബാധിക്കുന്നത്. ഇതിലേയ്ക്ക് പൊതുജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ.അനിത തിലകന്‍, എ.ഒ.ഐ കൊച്ചി പ്രസിഡന്റ് ഡോ. ഗീത നായര്‍, സെക്രട്ടറി ഡോ.ജോര്‍ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.
Comments