Foto

ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളുമായി സംവദിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെൻ്റ് ജോണ്‍സ് അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികളും അവരുടെ മാതാപിതാക്കളും പരിശിലകരുമായി സംവദിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്. ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിനും സാധ്യമാകുന്ന ഇടപെടീലുകള്‍ എം.എല്‍.എ എന്ന നിലയില്‍ ഉറപ്പ് നല്‍കിയാണ് അദ്ദേഹം ഭിന്നശേഷിയുള്ള കുട്ടികളോടും അവരുടെ മാതാപിതാക്കളോടും സംവദിച്ചത്. സംവാദ പരിപാടിയോടനുബന്ധിച്ച് കുമരകം കര്‍ഷക കോണ്‍ഗ്രസ്സിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ലഭ്യമാക്കിയ പച്ചക്കറി വിത്തുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. 

കുമരകം വള്ളറപ്പള്ളി വികാരി റവ. ഫാ. ഫിലിപ്പ് കരിശ്ശേരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ വൈശാഖ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലന്‍ കുര്യാക്കോസ്, കുമരകം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡൻ്റ് ബിജു റ്റി. ചാക്കോ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, പേരന്റ്സ് നെറ്റവര്‍ക്ക് പ്രതിനിധി ഫിലിപ്പ് സി.പി എന്നിവര്‍ പ്രസംഗിച്ചു. ഡെ കെയര്‍ സെന്ററിലെ കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് നല്‍കിയ നിവേദനങ്ങള്‍ സ്വീകരിക്കുകയും സാധ്യമാകുന്ന ഇടപെടിലുകള്‍ നടത്തമെന്നും ഉറപ്പ് നല്‍കിയാണ് എ.എല്‍.എ സംവാദ പരിപാടി അവസാനിപ്പിച്ചത്. കെ.എസ്.എസ്.എസ് സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകരായ സിസ്റ്റര്‍ അജോ ഡി.സി.പി.ബി, ഷേര്‍ളി ജോസ്, ഗീത പ്രകാശ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Comments

leave a reply