Foto

പ്രളയം 

പ്രളയം 

മഴ തോരുന്നില്ല പെയ്തിറങ്ങി കൊണ്ടിരിക്കുന്നു.ഉയർന്ന സ്ഥലങ്ങളിൽ നിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ ഭയന്ന് അലമുറയിടുകയാണ്  താഴ്ന്ന പ്രദേശങ്ങളിലെ ജീവജാലങ്ങളും മനുഷ്യരും.ആർഭാടകരമായി കെട്ടിപടുത്തുയർത്തിയ കെട്ടിടങ്ങൾ ഓരോന്നായി നിലംപതിക്കുന്നു.പുഴയിലും കുളങ്ങളിലും വെള്ളം  നിറഞ്ഞ് ഒഴുകുന്നതിന്  സാമ്യമാണ് ദുരിതാശ്വാസ ക്യാമ്പിലെ മനുഷ്യരുടെ തിരക്ക്.അവിടെ ഒരുപാട് പേരുണ്ട് വീട് നഷ്ടപ്പെട്ടവർ മാതാപിതാക്കളെയും മക്കളെയും  പിഞ്ചുകുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടവർ പലനാളായി  തമ്മിലടിച്ചവ൪ ഉദ്യോഗസ്ഥർ കോടീശ്വര൪ പാവപ്പെട്ടവർ അങ്ങനെ പലരും.ഒരുനേരത്തെ ഭക്ഷണത്തിനായി തൻറെ ഗേറ്റ് കടന്നു വരുന്നവരെ ആട്ടിപറഞ്ഞയച്ചവൻ ഇന്ന് അവരുടെ കൂടെ ഒരുനേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നു.രക്ഷാപ്രവർത്തനങ്ങൾക്ക് ഒരു കുറവും ഇല്ല പക്ഷേ പ്രളയത്തിന് തൻറെ വിശപ്പടക്കാൻ സാധിക്കുന്നില്ല.ദുരിതാശ്വാസ ക്യാമ്പുകളിലെ മനുഷ്യർ തൻറെ  വിഷമങ്ങളെ പറ്റി അല്ലാതെ ഭൂമിയോട് നാം ചെയ്ത ക്രൂരതകളെ പറ്റി അവരാരും പറയുന്നില്ല. നാം ചെയ്യുന്ന ക്രൂരതകൾ സഹിക്കവയ്യാതെ കേഴുകയാണ് ഇപ്പോഴും ഭൂമി..............

ഹംദ ഹസ്സൻ

9 ാം ക്ലാസ
കെ.എച് ബി.സി.ജി.എച്ച്.എസ്

കുന്നംകുളം 
തൃശ്ശൂർ

 

 

Foto

Comments

  • Shafeek Aboobacker
    09-11-2021 01:06 PM

    Great hamdha your view and thoughts ,keeping touch with

leave a reply