Foto

അൽഫോൻസാ തീർഥാടനം ഏഴിന്

അൽഫോൻസാ തീർഥാടനം ഏഴിന്

ചങ്ങനാശേരി : വിശുദ്ധ അൽഫോൻസാമ്മയുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്ക് ചങ്ങനാശ്ശേരി   അതിരൂപതാ ചെറുപുഷ്പമിഷൻ ലീഗിന്റെ നേതൃത്വത്തിലുള്ള 33-ാമത് അൽഫോൻസാ തീർഥാടനം ഏഴിനു നടക്കും. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഓൺലൈനായാണ് തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തിരുന്ന തീർഥാടനം ഒരു ആത്മീയ അനുഭവമാക്കി മാറ്റാൻ ജൂലൈ ഒന്നു മുതൽ വിവിധ പരിപാടികൾ   അതിരൂപതാ ഓഫീസിൽ നിന്നും ക്രമീകരിച്ചിരുന്നു. 'അമ്മ പറയുന്നത്' എന്ന പേരിൽ  അൽഫോൻസാമ്മയുടെ സൂക്തങ്ങൾ മനഃപാഠമാക്കിയും സുകൃതാഭ്യാസങ്ങൾ ചെയ്തും ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാർ ആത്മീയതീർഥാടനത്തിന് ഒരുങ്ങുകയാണ്. തീർഥാടനത്തിനൊരുക്കമായി കഴിഞ്ഞ 29ന് ആരംഭിച്ച മധ്യസ്ഥപ്രാർഥന ഈ കാലഘട്ടത്തിന്റെ വിവിധ നിയോഗങ്ങൾക്കായാണ്     നടത്തുന്നത്. തീർഥാടനത്തിനോടനുബന്ധിച്ച് 'കുഞ്ഞുമിഷനറിമാരെ അൽഫോൻസാമ്മ പഠിപ്പിക്കുന്നു ' എന്ന വിഷയത്തിൽ സ്‌നേഹബലി എന്ന പേരിൽ പ്രസംഗമൽസരം ശാഖ മേഖല, അതിരൂപതാ തലങ്ങളിൽ ഓൺലൈനായി സംഘടിപ്പിച്ചിട്ടുണ്ട്. ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലിയിലേക്ക്    പ്രവേശിക്കുമ്പോൾ ഈ വർഷത്തെ അൽഫോൻസാ തീർഥാടനം എല്ലാവർക്കും വലിയ ഒരു ആത്മീയ അനുഭവമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നു അതിരൂപത ഡയറക്ടർ ഫാ. ജോഷി പാണംപറമ്പിൽ, അസി.ഡയറ്ടർമാരായ ഫാ. അനീഷ് കുടിലിൽ, ഫാ. നിബിൻ പഴേമഠം, അതിരൂപത ജോയിന്റ്                       ഡയറക്ടർ സിസ്റ്റർ ജെസ്‌ലിൻ , അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് സിജോ ആന്റണി ശാസ്താംചിറയിൽ, സെക്രട്ടറി റ്റിന്റോ സെബാസ്റ്റ്യൻ തൈപ്പറമ്പിൽ എന്നിവർ അറിയിച്ചു.

Comments

leave a reply