Foto

വ്യോമസേനയില്‍ ഓഫീസറാകാം.

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍
 

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.-AFCAT) അപേക്ഷിക്കാം.AFCAT വഴി നികത്തുന്ന 317 ഒഴിവാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്‌സുകളുണ്ട്. ഓരോ വിഭാഗത്തിലേക്കുമുള്ള അടിസ്ഥാനയോഗ്യതയും വ്യത്യസ്തമാണ്. ബ്രാഞ്ചില്‍ എന്‍.സി.സി.ക്കാര്‍ക്ക് ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാനതീയതി,ഡിസംബര്‍ 30 ആണ് .

ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലാണ് , പരിശീലനത്തിനു ശേഷം നിയമനം.ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്‌സുണ്ട്. 2023 ജനുവരിയിലാണ് ,കോഴ്‌സ് ആരംഭിക്കുന്നത്. കോഴ്‌സ്,വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ് ആയോ 
ഷോര്‍ട്ട് കമ്മിഷന്‍ ആയോ നിയമനം ലഭിക്കും.

ഫ്‌ളയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവര്‍ 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി(ടെക്‌നിക്കല്‍),എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍), അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങളിലെ പ്രവേശനത്തിന്,1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍  (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരെയാണ് , പരിഗണിക്കുക.

സംശയ നിവാരണത്തിന്

ഫോണ്‍
02025503105 
02025503106 

ഇ-മെയില്‍
afcatcell@cdac.in 

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും മറ്റുവിവരങ്ങള്‍ക്കും
www.afcat.cdac.in

Comments

leave a reply