4 കുരുന്നുകളെ മാറോടണച്ചു പ്രസന്ന കുമാരി, കാരിത്താസ് ആശുപത്രിക്കു ഇതു അപൂർവ്വ നേട്ടം.
ഒറ്റ പ്രസവത്തിൽ 4 കുട്ടികൾ എന്ന അപൂർവ്വ നേട്ടവുമായി കാരിത്താസ് ആശുപത്രി. 42 വയസുള്ള 15 വർഷത്തിന് മുകളിലായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന അതിരമ്പുഴ സ്വദേശിനി ഉള്ളാട്ടുപറമ്പിൽ പ്രസ്സന്ന കുമാരി എന്ന യുവതിക്കാണ് കാരിത്താസ് ആശുപത്രിയിലുടെ ഈ അത്യപൂർവ്വ ഭാഗ്യം. കാരിത്താസിലെ സീനിയർ ഗൈനെക്കോളജി കൺസൾട്ടന്റ് ഡോ. ഹരീഷ് ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ ചികിസയിലൂടെയാണ്, 32-മതത്തെ ആഴ്ചയിൽ 4 കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തത്.
നിയനെറ്റോളജിസ്റ്റ് ഡോ. സാജൻ തോമസ്, ഡോ. ദീപാ, ഡോ. ബ്ലെസി എന്നീ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ
എൻ.ഐ.സി.യു സ്റ്റാഫിന്റെ ശ്രദ്ധ പൂർണമായ പരിചരണത്താൽ നാല് കുഞ്ഞുങ്ങളെയും യാതൊരു കോംപ്ലിക്കേഷൻസ്സും ഉണ്ടാകാതെ രണ്ടാഴ്ചക്കുള്ളിൽ അമ്മക്ക് കൈമാറുവാൻ സാധിച്ചു. ഈ അപൂർവ്വത മൂലം, ഇതിന്റെ സന്തോഷത്തിൽ പങ്ക്ചേർന്നുകൊണ്ടു കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം കാരിത്താസ് ആശുപത്രി സൗജന്യമായി ലഭ്യമാക്കിട്ടുണ്ട്.
Comments