Foto

ശ്രദ്ധേയമായി ചൈൽഡ്‌ലൈനിന്റെ സേയ് നോ യുണൈറ്റ്

ശ്രദ്ധേയമായി  ചൈൽഡ്‌ലൈനിന്റെ 'സേയ് നോ' യുണൈറ്റ്

എറണാകുളം : സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ നിർത്തലാക്കുന്നതിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ദിനാചാരണത്തിന്റെ ഭാഗമായി  എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ പെരുമ്പാവൂർ ജയ്ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ സഹകരണത്തോടെ   സംഘടിപ്പിച്ച ബോധവൽക്കരണ പ്രമേയ നൃത്തം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ   അവതരിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ യു.എൻ. ഗവേഷണ പഠന റിപ്പോർട്ട് അനുസരിച്ച് മൂന്നിൽ രണ്ട് സ്ത്രീകളും ഏതെങ്കിലും വിധേനയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട് സ്ത്രീകൾക്ക് എതിരായിട്ടുള്ള അതിക്രമങ്ങൾക്കെതിരെ 'സേയ് നോ', 'യുണൈറ്റ്' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, കൗൺസിലർ അമൃത ശിവൻ,സബ്ബ് ഇൻസ്പെക്ടർമാർ, കോളേജ് ചെയർമാൻ, പ്രിൻസിപ്പാൾ, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകർ, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവർ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകി.

Foto

Comments

leave a reply