Foto

ക്ലബ്-25 

ജോബി ബേബി,

ഉര്‍ജ്ജസ്വലരായ,ചുറു ചുറുക്കുള്ള,സാമൂഹിക ബോധമുള്ള യുവതയാണ് ഏതൊരു രാജ്യത്തിലെ സന്നദ്ധ രക്തദാതാക്കളില്‍ ഭൂരിപക്ഷമുള്ളത്.അതുകൊണ്ട് തന്നെ യുവജനങ്ങളുടെ സ്ഥിരമായ പങ്കാളിത്തം രക്തദാനത്തില്‍ ഉറപ്പ് വരുത്തേണ്ടത് രക്തലഭ്യതയ്ക്ക് പ്രധാനമാണ്.രക്തദാനത്തില്‍ യുവതയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി 1989ല്‍ സിംബാബെ തുടക്കമിട്ട പദ്ധതിയാണ് ക്ലബ് 25(Pledge 25-പ്രതിജ്ഞ-25).25വയസ്സ് എത്തുന്നതിനു മുന്‍പായി 25തവണ രക്തദാനം നിര്‍വഹിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്യുന്നതാണ് Pledge-25.ഈ പ്രതിജ്ഞ നിറവേറ്റുന്നതിനായി,സുരക്ഷിത രക്തദാതാവാകേണ്ടതിന്റെ അവശ്യകാതയും അതിനായി പിന്തുടരേണ്ട ജീവിതശൈലിയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു.അതു വഴി ആരോഗ്യമുളള ഒരു സമൂഹത്തെയും വാര്‍ത്തെടുക്കാനാകുന്നു.താരതമ്യേന ചെലവു കുറഞ്ഞ ഈ പദ്ധതി നടപ്പിലാക്കിയത് വഴി രാജ്യത്ത് ആകെ രക്തദാനത്തിന്റെ 70ശതമാനവും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിക്കാനും എച്ച്.ഐ.വി അണുബാധയുടെ നിരക്ക് 4.45ശതമാനത്തില്‍ നിന്ന് 0.35ശതമാനത്തിലേക്ക് എത്തിക്കാനും സിംബാബെയ്ക്ക് ആയി.ഈ വിജയത്തെ തുടര്‍ന്ന് ഇന്ത്യ,മലവി,ദക്ഷിണാഫ്രിക്ക,ബോട്‌സ്വാന,ബംഗ്ലാദേശ്,ഇന്‍ന്തോനേഷ്യ,ഫിലിപ്പെയന്‍സ്,സിംഗപ്പൂര്‍,സ്വിറ്റ്‌സര്‍ ലാന്‍ഡ്,ഉഗാണ്ട,സാംബിയ തുടങ്ങിയ രാജ്യങ്ങളും Club-25പദ്ധതി ആരംഭിച്ചു.

രക്തദാനത്തെക്കുറിച്ചുള്ള ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങള്‍,മികച്ച ആരോഗ്യ ശീലങ്ങള്‍,എച്ച്.ഐ.വി പ്രതിരോധം എന്നിവ പകര്‍ന്ന് കൊടുക്കുന്നത് വഴി യുവജനങ്ങളില്‍ മികച്ച തീരുമാനമെടുക്കാനുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതാണ് ക്ലബ് 25ലക്ഷ്യം വയ്ക്കുന്നത്. 

ക്ലബ് 25ന്റെ പ്രത്യേകതകള്‍

       ക്ലബ് 25ന്റെ സുതാര്യമായ(well defined,കൃത്യമായ,സുനിശ്ചിതമായ)ഘടന വിവരങ്ങള്‍ കൈമാറുന്നതിനും ഏകോപിപ്പിക്കുന്നതിനും ചുമതലകള്‍       
       നിര്‍വഹിക്കുന്നതിനും സഹായകമാണ്.

    കേന്ദ്രീകൃതമായ ഏകീകരണത്തോടെ യുവസമൂഹത്തില്‍ നിന്നു തന്നെ ലാഭേച്ഛയില്ലാത്ത,സന്നദ്ധ രക്തദാന അംബാസിഡര്‍മാരെ വളര്‍ത്തിയെടുക്കാനാകുന്നു.

    സമാന മനസ്‌കരായ വിഭാവങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സൗകര്യം.

    രക്തദാന ക്യാമ്പുകളില്‍ വെച്ച് പരസ്പരം കാണാനും സൗഹൃദം പുതുക്കാനും അവസരം ലഭിക്കുന്നുവെന്നതിനാല്‍ ക്യാമ്പുകളിലെ പങ്കാളിത്തവും രക്തലഭ്യതയും കൂടുന്നു.

    മേല്‍നോട്ടത്തിനും വിലയിരുത്തലിനും സഹായകമാകുന്ന തരത്തില്‍ കൃത്യമായ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള അനുവാദം.

    യുവജനങ്ങളുടെ മേഖലകളായ വിവരസാങ്കേതിക വിദ്യ,ഗവേഷണം,പുതുരീതികള്‍ എന്നിവയുടെ ഗുണഫലങ്ങള്‍ രക്തനുബന്ധ സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തല്‍.

    കൃത്യമായി നിരീക്ഷണവും ഘടനയുമുള്ള ഒരു വിഭാഗത്തിന്റെ കീഴില്‍ യുവസമൂഹം സുരക്ഷിതരാണെന്ന ബോധം മാതാപിതാക്കളിലും,തത്പര കക്ഷികളിലും ഉറപ്പുവരുത്തല്‍.

    കൂട്ടായ്മയിലൂടെ മൂല്യങ്ങളും അറിവുകളും നേടുന്നതിനുള്ള അവസരമൊരുക്കല്‍.
ക്ലബ് 25അംഗമാകുന്നതിലൂടെ കരസ്ഥമാക്കുന്ന ഗുണങ്ങള്‍ 

    സഹപ്രവര്‍ത്തകരില്‍ നിന്ന് സ്‌കൂള്‍/കോളേജ് ജീവനക്കാരില്‍ നിന്നുമുള്ള ബഹുമാനം.

    സമാന മനസ്‌കരായ യുവാക്കള്‍/യുവതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം.

    മികച്ച ജീവിതശൈലി പിന്തുടരുവാനും രക്തനുബന്ധ സേവനങ്ങളിലെ ബുദ്ധിമുട്ടുകളെ നേരിട്ടറിയാനും സഹായിക്കുന്നു.

    നിസ്വാര്‍ത്ഥ,സന്നദ്ധ സാമൂഹിക സേവനത്തിനുള്ള താത്പര്യം എന്നിവ വളര്‍ത്താനാകുന്നു.

    കൂട്ടായ്മകളിലൂടെ പുതിയ അറിവുകള്‍,അനുഭവങ്ങളും കരസ്ഥമാക്കുന്നു.

    മറ്റുള്ളവരെ ശരിയായ രീതിയില്‍ സ്വാധീനിക്കാനാകുന്ന വ്യക്തിത്വത്തിന് ഉടമയാകാം.

    മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുന്നു.

    ക്ഷാമ,Approachability,ആത്മവിശ്വാസം എന്നിവ കൈവരിക്കുന്നു.

കേരളത്തിലെ ക്ലബ് 25പ്രവര്‍ത്തനങ്ങള്‍,കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ,എന്‍.എസ്.എസ്,എന്‍.സി.സി,സയന്‍സ് ക്ലബ്,യൂണിയന്‍ എന്നിവ വഴിയും അല്ലാതെയും സന്നദ്ധ രക്തദാതാക്കളുടെ വലിയൊരു കൂട്ടത്തെത്തന്നെ സജ്ജരാക്കുന്നുണ്ട്.

വിദ്യാലയങ്ങളിലെ രക്തദാന ക്ലബ്ബുകള്‍:പുതു പ്രതീക്ഷ

രക്തദാനത്തിനുള്ള കുറഞ്ഞ പ്രായം 18വയസ്സാണെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (<17വയസ്സ്)ഈ പദ്ധതിയില്‍ പങ്കെടുക്കാം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സഹായത്തോടെ സന്നദ്ധ രക്തദാന ക്യാമ്പുകളുടെ ഏകോപനത്തിലും(സാധനങ്ങള്‍ എത്തിക്കുന്നതിലും,രക്തദാതാക്കളുടെ രെജിസ്റ്റര്‍ തയ്യാറാക്കുന്നതിലും)ആരോഗ്യ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിലും സന്നദ്ധ രക്തദാതാക്കള്‍ക്ക് കത്തുകള്‍ കൈമാറുന്നതിലും ഭാഗമാകാം.ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്‌കൂളുകള്‍ ഇത്തരത്തിലുള്ള രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് സന്നദ്ധ രക്തദാനത്തിനെക്കുറിച്ചു അവബോധം നല്‍കുകയും കുറഞ്ഞത് രണ്ട് വ്യക്തികളെയെങ്കിലും രക്തദാനത്തിന് ഇവര്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.രക്തദാന ക്യാമ്പുകളില്‍ ഉത്തരവാദിത്വത്തോടെ രക്തദാനത്തിന്റെ നടപടി ക്രമങ്ങള്‍ പാലിക്കുകയും ഇതുവഴി ശാസ്ത്രീയതയും നിസ്വാര്‍ത്ഥതയും ആരോഗ്യ ശീലങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കുകയും ചെയ്യുന്നു. 

പദ്ധതിയുടെ നടത്തിപ്പിനാവശ്യമായവ
    സമൂഹത്തില്‍ നിന്നും രക്ത ബാങ്കുകളില്‍ നിന്നും സംസ്ഥാന തലത്തില്‍ നിന്നുമുള്ള സഹകരണം/സഹായം.

    പ്രാദേശിക പ്രത്യേകതകള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള പദ്ധതി നടത്തിപ്പ്.

    സൂക്ഷമവും കൃത്യവുമായ ആസൂത്രണവും നിര്‍വഹണവും

    അനുയോജ്യമായ ബഡ്ജറ്റ്.

    ഉത്തരവാദിത്വബോധവും സമര്‍പ്പണ മനോഭാവവുമുള്ള ഉദ്യോഗസ്ഥര്‍/അംഗങ്ങള്‍.

    കൃത്യമായ നിരീക്ഷണവും വിലയിരുത്തലും.

ക്ലബ് 25ന് കേരളത്തിലുള്ള സാദ്ധ്യതകള്‍

സംസ്ഥാനത്തെ Blood Transfusions Services
കൃത്യമായ ഘടനയോട് കൂടിയതാണ്.സംസ്ഥാനതലത്തില്‍ ഒരു നോഡല്‍ ഓഫീസറും 14ജില്ലാ നോഡല്‍ ഓഫീസര്‍മാരുംമാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് സ്‌കൂള്‍ കോളേജ് തല യൂണിറ്റുകളെയും രക്തബാങ്കുകളെയും ഏകോപിപ്പിക്കുന്നത് വഴി രക്തത്തിന്റെ ആവശ്യകതയും ലഭ്യതേയും തമ്മില്‍ ബന്ധിപ്പിക്കാനും കഴിയും.അതോടൊപ്പം കേന്ദ്രീകൃതമായി സന്നദ്ധ രക്തദാന ക്യാമ്പുകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധ്യമാണ്.സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് ഈ വിഷത്തിലാവശ്യമായ administrative സഹായങ്ങള്‍ നല്‍കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കഴിയും.സമീപ ഭാവിയില്‍ ക്ലബ് 25ന്റെ കേരള മാതൃക ഇതായിരിക്കും.

Comments

leave a reply