Foto

സിആര്‍ഇസഡ്: തദ്ദേശവാസികളുടെ ഭവനങ്ങള്‍ ക്രമവല്ക്കരിക്കണം

കൊച്ചി: തീരനിയന്ത്രണ വിജ്ഞാപനത്തിലെ (ഇഞദ) ഇളവുകള്‍ പ്രകാരം തദ്ദേശവാസികളുടെ ഭവനങ്ങള്‍ ക്രമവല്ക്കരിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ). ഈ ആവശ്യങ്ങളുന്നയിച്ച് കെഎല്‍സിഎ നടത്തുന്ന ശ്രദ്ധ ക്ഷണിക്കല്‍ സമ്മേളനങ്ങള്‍ക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കമായി.

നിലവില്‍ ഇളവുകള്‍ ലഭ്യമാണെങ്കിലും, മുന്‍പ് വീടുകള്‍ പണിതുപോയി എന്ന കാരണത്താല്‍ സ്ഥിരം നമ്പര്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്.

കേരളത്തിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകളാണ് വീടുകള്‍ ക്രമവല്ക്കരിച്ചു കിട്ടുന്നതിനായുള്ള അപേക്ഷകളുമായി കാത്തിരിക്കു ന്നത്. സാങ്കേതിക കാരണത്താല്‍ ക്രമവല്‍ക്കരണം സാധ്യമാകാത്തവര്‍ക്ക് അത് ലഭ്യമാക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു.

ശ്രദ്ധക്ഷണിക്കല്‍ സമ്മേളന പരമ്പരയിലെ ആദ്യ സമ്മേളനം എഴിക്കര പഞ്ചായത്തിലെ കടക്കരയില്‍ നടന്നു. കോട്ടപ്പുറം രൂപത പിആര്‍ഒ ഫാ. മിഥുന്‍ മെന്റസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎല്‍ സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ  സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ശ്രദ്ധക്ഷണിക്കല്‍ പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്‌സ് താളൂപാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

leave a reply