തിരുവനന്തപുരം : ചങ്ങനാശ്ശേരിഅതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യമന്ത്രി പിണറായിവിജയനെ സന്ദർശിച്ചു. തികച്ചും സൗഹൃദസന്ദർശനമായിരുന്നു എന്ന് അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങൾ അറിയിച്ചു.
ക്രിസ്തുമസ് സമ്മാനമായി ക്രിസ്തുമസ് ട്രീയും മുഖ്യ മന്ത്രിക്കു മാർ തറയിൽ കൈ മാറി .അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം തിരുവനന്തപുരം ലൂര്‍ദ്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും തിരുമല പളളി വികാരിയുമായ ഫാദർ സോണി മുണ്ടുനടക്കലും ഉണ്ടായിരുന്നു .
മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ സന്ദർശനത്തിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം നൽകുന്നു.
Comments