കേരള ലാറ്റിന്‍ കത്തോലിക്ക വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ) വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രഫ. ബീന പി. ജെ (പ്രസിഡൻ്റ് ), റീന റാഫേല്‍ (ജനറല്‍ സെക്രട്ടറി), അഡ്വ. എല്‍സി ജോര്‍ജ് (ട്രഷറര്‍). വൈസ് പ്രസിഡൻ്റുമാരായി മേരി ഗ്രേസ്, റോസി സ്റ്റാന്‍ലി എന്നിവരും സെക്രട്ടറിമാരായി ലിന്‍സി ജിജോ, ആനി സെബാസ്റ്റ്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
എറണാകുളം സെൻ്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മൂന്നു വര്‍ഷമാണ് കാലാവധി. 31 യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വരാപ്പുഴ അതിരൂപത ജനറല്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.










Comments