Foto

ചൈനയിൽ പുതിയ ബിഷപ് അഭിഷക്തനായി

ഷാങ്ഹായ് (ചൈന): ചൈനയിലെ ഹൈമെൻ രൂപതയുടെ ബിഷപ്പായി ഇഗ്നേഷ്യസ് ഡിംഗ് സുയാവോ അഭിഷക്തനായി. ജിയാങ്‌സു പ്രവിശ്യയിലാണ് ഹൈമെൻ രൂപത സ്ഥിതി ചെയ്യുന്നത്. വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബിഷപ്പിന്റെ സ്ഥാനരോഹനം.

ഓഗസ്റ്റ് 24-ന് ആണ് ലിയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. വത്തിക്കാന്റെ ഈ നിയമത്തെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും അംഗീകരിച്ചു.

മെത്രാനായി നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം ഇടവകളിൽ വികാരിയായിയാണ് സേവനമനുഷ്ഠിച്ചത്. 2023 ൽ നാൻ‌ടോങ്ങിലെ ക്വിങ്‌നിയാൻ ഡോങ്‌ലു ഇടവകയിലും 2017 ൽ കാവോജിയാഷെൻ ഇടവകയിലും 2012 ൽ ഹൈമെൻഷെനിലും അദ്ദേഹം വികാരിയായി സേവനമനുഷ്ഠിച്ചു.

2011 ഒക്ടോബർ 27-ന് ആണ് അദ്ദേഹം ഹൈമെൻ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചത്

Comments

leave a reply

Related News