Foto

ജോൺ പോൾ രണ്ടാമൻ പാപ്പ മുതൽ ലെയോ പതിനാലാമൻ പാപ്പ വരെ: മാർപാപ്പമാരുടെ വിമാനയാത്രാ അനുഭവങ്ങളുമായി പുതിയ പുസ്തകം

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുതൽ ലെയോ പതിനാലാമൻ പാപ്പവരെയുള്ള പാപ്പമാരുടെ വിമാനയാത്രകളിലെ അപൂർവ അനുഭവങ്ങളും കൗതുകകരമായ അനുഭവങ്ങളും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. പതിറ്റാണ്ടുകളായി പാപ്പമാരുടെ വിമാനങ്ങളിൽ ഫ്ലൈറ്റ് അറ്റൻഡന്റായി സേവനമനുഷ്ഠിച്ച റിനോ അനസ്താസിയോ എഴുതിയ പുസ്തകത്തിലാണ് ആത്മീയ യാത്രകളിലെ ഹൃദ്യമായ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. ‘സ്റ്റോറീസ് ഇൻ ഫ്ലൈറ്റ്: 80 ഇയേഴ്സ് ഓഫ് എയർ ട്രാൻസ്‌പോർട് ഇൻ ഇറ്റലി’ എന്നതാണ് പുസ്തകത്തിന്റെ പേര്.

67 കാരനായ അനസ്താസിയോ, പാപ്പമാരുടേത് ഉൾപ്പെടെയുള്ള പ്രത്യേക വിമാനങ്ങളുടെ ഫ്ലൈറ്റ് അറ്റൻഡന്റ് കോർഡിനേറ്ററായി 45 വർഷത്തിലേറെയായി സേവനമനുഷ്ഠിച്ചു വരികയാണ്. ഫിലിപ്പോ അനസ്താസിയുമായി ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിമാനത്തിൽ ആവശ്യത്തിന് ഇന്ധനമുണ്ടോ എന്ന ആശങ്ക മുതൽ അപ്രതീക്ഷിത ജന്മദിന സമ്മാനം വരെയുള്ള കൗതുകകരമായ സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നാലര പതിറ്റാണ്ടിലേറെക്കാലത്തെ പാപ്പമാരുടെ വിമാനയാത്രാ ചരിത്രമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാപ്പയ്ക്ക് സഞ്ചരിക്കുന്നതിനായി വത്തിക്കാന് സ്വന്തമായി വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഇല്ല. പകരം, റോമിൽ നിന്നുള്ള യാത്രകൾക്കായി ഇറ്റലിയുടെ ദേശീയ വിമാനക്കമ്പനിയായ ഐ.ടി.എ എയർവേയ്സിനെയും (ITA Airways), വിദേശ രാജ്യങ്ങളിൽ നിന്നുള്ള മടക്കയാത്രകൾക്കായി അതത് രാജ്യങ്ങളിലെ വിമാനക്കമ്പനികളെയും വാടകയ്‌ക്കെടുകയാണ് ചെയ്യുന്നത്.

Comments

leave a reply

Related News