Foto

കണ്ണൂർ രൂപതയ്ക്ക് പുതിയ വികാരി ജനറലും ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്ററും

കണ്ണൂർ രൂപതയുടെ പുതിയ വികാരി ജനറലായി ഡോ. ജോയ് പൈനാടത്തും ഫിനാൻഷ്യൽ അഡ്‌മിനിസ്ട്രേറ്ററായി ഫാ. രാജൻ ഫൗസ്തോയും ചുമതലയേറ്റു. കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്‌സ് വടക്കുംതലയുടെ സാന്നിധ്യത്തിൽ വിശുദ്ധ ബൈബിളിനെ സാക്ഷിയാക്കി പ്രതിജ്ഞ ചൊല്ലിയ ഇരുവരും ഔദ്യോഗിക രേഖകളിൽ ഒപ്പുവച്ചാണ് ചുമതലയേറ്റത്.

നിലവിൽ പഴയങ്ങാടി തിരുഹൃദയ ദൈവാലയ വികാരിയായ ഡോ. ജോയ് പൈനാടത്ത്, ദൈവദാസൻ ഫാ. ലീനസ് മരിയ സുക്കോളിൻ്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും മംഗലാപുരം സെൻ്റ് ജോസഫ് മേജർ സെമിനാരിയിലെ ബൈബിൾ പ്രൊഫസറുമാണ്. 1994 ഏപ്രിൽ 11ന് കോഴിക്കോട് ബിഷപ്പ് ഡോ. മാക്സ്വെൽ നൊറോണയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വയനാട് ചുണ്ടേൽ ഇടവകാംഗങ്ങളായ വർഗീസ്-ത്രേസ്യ ദമ്പതികളുടെ മകനാണ്.

കണ്ണൂർ രൂപത മുൻ പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത് സഹോദരനാണ്. കാവുഞ്ചാൽ ഇടവകാംഗമായ ഫാ. രാജൻ ഫൗസ്തോ പിലാത്തറ സെൻ്റ് ജോസഫ്സ് കോളജ് മാനേജരായി സേവനം ചെയ്‌തിട്ടുണ്ട്. 2002 ഏപ്രിൽ 2ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിജയൻ-ഓമന ദമ്പതികളുടെ മകനാണ്.കണ്ണൂർ ബിഷപ്‌സ് ഹൗസിൽ നട സ്വീകരണച്ചടങ്ങിൽ മോൺ. ക്ലാരൻസ് പാലിയത്ത് സ്വാഗതം ആശംസിച്ചു. ചാൻസിലർ ഫാ. ആന്റണി കുരിശിങ്കൽ, ഫാ. വിപിൻ, ഫാ. ജോമോൻ, സിസ്റ്റേഴ്‌സ്, ആത്മമായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, രൂപത പ്രസിഡന്റ്റ് ഗോഡ്‌സൺ ഡിക്രൂസ്, കെ.സി.വൈ.എം രൂപത പ്രസിഡൻ്റ് ചാൾസ് ഗിൽബർട്ട് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. പഴയങ്ങാടി തിരുഹൃദയ ദൈവാലയത്തിലെ വിശ്വാസി സമൂഹവും താവം ഫൊറോനയിലെ വൈദികരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments

leave a reply

Related News