Foto

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ : ഏകദിനധ്യാനം ജൂണ്‍ 9 ന് കടുത്തുരുത്തിയില്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. 
കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെൻ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ജൂണ്‍ 9 വെള്ളിയാഴ്ച  രാവിലെ 10 മുതല്‍ 4 മണി വരെയാണു ധ്യാനം. ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയുമുണ്ടാകും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. ഡേവിസ് ചിറമേല്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കും.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News