Foto

കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെൻ്റ്സ് അസോസിയേഷൻ “വിഷൻ 2037" ഉദ്ഘാടനം കൊച്ചിയിൽ സെപ്‌തംബർ 25 ന്

കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെൻ്റ്സ് അസോസിയേഷൻ്റെ നേത്യസമ്മേളനം സെപ്‌തംബർ 25 വെള്ളിയാഴ്‌ച കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജിൽ നടത്തപ്പെടും. രാവിലെ 10:30 ന് ആരംഭിക്കുന്ന മാനേജർമാരുടെ സമ്മേളനത്തെത്തുടർന്ന് അസോസിയേഷൻ്റെ 2026-27 അക്കാദമിക് വർഷ പ്രവർത്തനത്തിന്റെയും കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ സമഗ്രവളർച്ച ലക്ഷ്യമാക്കി രൂപം നൽകിയിരിക്കുന്ന 'വിഷൻ 2037' ൻ്റെയും ഉദ്ഘാടനം സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം.ജോൺ നിർവ്വഹിക്കും. കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ് സ് അസോസിയേഷൻ പ്രസിഡൻ്റ് ഫാ. ജോൺ വർഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഫാ.ആന്റണി വി. അറയ്ക്കൽ മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തും.

ഉന്നത വിദ്യാഭ്യാസമേഖലയിലെ ആഗോള കാഴ്‌ചപ്പാടുകൾ, സ്വയംഭരണകോളജുകളുടെ   പ്രശ്നങ്ങൾ, കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല നേരിടുന്ന വിവിധ പ്രതിസന്ധികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഫാ.റോയി എബ്രാഹം പഴേയപറമ്പിൽ, ഫാ.സേ പാലിയക്കര, ഫാ. ജോസ് കണ്ണമ്പുഴ, ഫാ.റോയി വടക്കൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 

ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഫാ. ഡേവിഡ് നെറ്റിക്കാടൻ, ഫാ. എ.ആർ.ജോൺ, ഫാ. ആൻറോ ചുങ്കത്ത്, ഫാ. ജെയിംസ് ജോൺ മംഗലത്ത് പോൾ പറത്താഴം, ഫാ. ബഞ്ചമിൻ പള്ളിയാടിയിൽ, ഫാ. ബിജോയ് അറയ്ക്കൽ,  ഫാ. ബിജോ മറ്റപ്പറമ്പിൽ എന്നിവർ സംസാരിക്കും.

Comments

leave a reply

Related News