Foto

ഫാ. ആബേൽ 101 ജയന്തി ഗാനമത്സരം

ഫാ. ആബേലിന്റെ നൂറ്റൊന്നാം ജയന്തിയോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററു ചേർന്ന് ഗാന മൽസരം സംഘിടിപ്പിക്കുന്നതായി കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രാഹം ഇരിമ്പിനിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി എന്നിവർ അറിയിച്ചു. ഫാ.ആബേലിന്റെ ഗാനം ആലപിച്ച് കാമറയിൽ പകർത്തി. ശേഷം ഇതിന്റെ ഓഡിയോ/വീഡിയോ എഡിറ്റ് ചെയ്യാതെ വാട്സ് ആപ് വഴിയോ ഇ മെയിൽ വഴിയോ ലഭിക്കത്തക്കവിധം അയക്കണം. ഓർക്കസ്ട്രേഷൻ ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്ക് പുറമേ ഈ മാസം 27 ന് പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ച് കൊച്ചിയിൽ നടത്തുന്ന ആബേൽ സ്മൃതി സന്ധ്യയിൽ പാടാൻ അവസരം നൽകുമെന്നും ഇവർ അറിയിച്ചു. വാട്സ്ആപ്- 9400068686, 8281054656, മെയിൽ-chavarakochi@gmail.com, iconkcbc@gmail.com. ഈ മാസം 22 ആണ് ഗാനങ്ങൾ ലഭിക്കേണ്ട അവസാന തിയ്യതി.

Comments

leave a reply