Foto

മാർ തെയോഫിലോസ് അനുസമരണവും വനിത ശാക്തീകരണ സെമിനാറും

മാർ തെയോഫിലോസ് അനുസമരണവും വനിത ശാക്തീകരണ സെമിനാറും

മാർ തെയോഫിലോസ് അനുസമരണവും വനിത ശാക്തീകരണ സെമിനാറും മലങ്കര കത്തോലിക്കാ സഭാ അൽമായ അസ്സോസിയേഷൻ  സഭാസമിതിയുടെയും തിരുവല്ല അതിരുപതാ സമിതിയുടെയും നേതൃത്വത്തിൽ സെൻറ് ജോൺസ് കത്തീഡ്രൽ ദേവാലയത്തിലും ശാന്തിനിലയത്തിലും ആയി നടത്തപ്പെട്ടും തിരുവല്ല ആർച്ച്ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ഉൽഘാടനം ചെയ്തു.
നമ്മുടെ വനിതകളെ സ്വയംപര്യാപ്തതിലേക്കും വളർത്തിക്കൊണ്ടു വരിക എന്നുള്ള ലക്ഷ്യത്തോടുകൂടി എം സി എ ഓരോ ഇടവകയിലും സംരംഭകരാകാൻ ആഗ്രഹിക്കുന്ന വനിതകളെ കണ്ടെത്തി വ്യവസായ വകുപ്പിനോട് ചേർന്ന് പരിശീലനം നൽകി അവർ ആരംഭിക്കുന്ന സംരംഭം വിജയിപ്പിക്കുന്നതിനുള്ള പിന്തുണ നൽകുവാനുള്ള പദ്ധതിക്ക് തുടക്കമിടുന്നു..അഭിവന്ദ്യ തെയോഫിലോസ് പിതാവിൻറെ ഓർമ്മദിവസമായ ജൂൺ 27 ാം തീയതി വനിതാ ശാക്തീകരണ സെമിനാർ തിരുവല്ല ശാന്തി നിലയിൽ വച്ച് സംഘടിച്ചു.ഈ പദ്ധതി  മാതൃസമാജത്തിന്റെ സഹകരണത്തിലാണ് നടപ്പിൽ വരുത്തുന്നത്. മലങ്കര കാത്തലിക് അസ്സോസിയേഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തി. മദർ സി: ഡോ. ആർദ്ര  SlC മുഖ്യപ്രഭാക്ഷണം നടത്തി. അഡ്വ:എബ്രഹാം പട്ടിയാനി,എൻ ധർമ്മരാജ്, മേരി കുര്യൻ ,ഫാ:മത്തായിമണ്ണൂർവടക്കേതിൽ, ഫാ. മാത്യു പുനക്കുളം ,ഫാ:സന്തോഷ് അഴകത്ത്,ഷിബു മാത്യു ചുങ്കത്തിൽ, അനീഷ് ചെറിയാൻ , ബിജു ജോർജ്,  ജെസ്സി അലക്സ് ,റെജീനാ ജോസ്,ജോബി തോമസ്,എ.ഡി.ജോൺ.തോമസ് എബ്രഹാം,അലക്സ് തൈക്കൂട്ടത്തിൽ, ,ബിനു ജോൺ,ലീലാമ്മ ബാബു,ജിനു തോമ്പും കുഴി, അനി എനാരിൽ  എന്നിവർ പ്രസംഗിച്ചു.
 

Foto

Comments

leave a reply