A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയർത്തി.

വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയമായിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കർമ്മലീത്ത മിഷ്ണറിമാർ ആണ് ഗോത്തിക് ശിൽപകലാ രീതിയിൽ ദേവാലയം പണികഴിപ്പിച്ചത്. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ ഭരണസിരാ കേന്ദ്രമായിരുന്നു വരാപ്പുഴ ദേവാലയം.

നിലവില്‍ കേരളത്തിൽ പത്ത് ബസിലിക്കകളാണ് ആകെ ഉള്ളത്. എറണാകുളം, തൃശ്ശൂർ, അങ്കമാലി, ചമ്പക്കുളം എന്നിവ സീറോ മലബാർ സഭയുടെ കീഴിലും, തിരുവനന്തപുരം സീറോ മലങ്കര സഭയുടെ കീഴിലും, കൊച്ചി, വല്ലാർപാടം, ആലപ്പുഴ, പള്ളിപ്പുറം, വരാപ്പുഴ എന്നിവ ലത്തീൻ സഭയുടെ കീഴിലും ആണ്. 2012 ൽ കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞ് മാതാവിൻ്റെ ദേവാലയമായിരുന്നു അവസാനമായി വത്തിക്കാനിൽ ബസിലിക്കയായി ഉയർത്തിയിരുന്നത്.

ഇന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ആദ്യത്തെ ബസിലിക്കയായിരിക്കും ഈ ദേവാലയം. കർമല മാതാവിന്‍റെയും, വിശുദ്ധ യൗസേപ്പിതാവിന്‍റെയും നാമധേയത്തിലാണ് ഈ ബസിലിക്ക. ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവർ ആണ് കർമ്മലീത്ത (ഒ.സി.ഡി.) മിഷ്ണറിമാർ. വരാപ്പുഴ ദേവാലയത്തോട് ചേർന്ന് കർമ്മലീത്ത സന്യസികളുടെ (OCD) ആശ്രമവും സ്ഥിതി ചെയ്യുന്നുണ്ട്.

Comments

leave a reply

Related News