Foto

സ്ത്രീശക്തിയുടെ കരുത്ത്  

 ജീവിക്കാന്‍ എളുപ്പമാണ്. നന്നായി ജീവിക്കാനാണ് പ്രയാസം.
                                                    -സോക്രട്ടീസ്
നാം ഒട്ടേറെ പണം സമ്പാദിച്ചതുകൊണ്ടോ  എന്തെങ്കിലും തരത്തിലുള്ള  വിജയങ്ങള്‍ നേടിയതുകൊണ്ടോ എല്ലാം നേടിയെന്ന് കരുതരുത്. അതിലേറെ ആവശ്യം നല്ലൊരു കുടുംബം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. എന്തുനേടിയാലും കുടുംബ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാത്ത വ്യക്തിയെ പൂര്‍ണ്ണവിജയി എന്ന് പറയാനാകില്ല. ഒരു സ്ത്രീക്ക് താമസിക്കുന്ന ഇടത്തെ വീടാക്കിമാറ്റാന്‍ കഴിയും. അവള്‍ക്കേ അതിനെ സ്‌നേഹം കൊണ്ട് നിറയ്ക്കാനാകു.  ഒട്ടേറെ രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള പല ഗവേഷണങ്ങളിലും നിരീക്ഷണങ്ങളിലും  പറയുന്നത്ദാമ്പത്യജീവിതത്തിലെ ഐക്യം ഓരോ വ്യക്തിയുടേയും തൊഴിലിലും പ്രവര്‍ത്തിക്കുന്ന മേഖലയിലും ഊര്‍ജവും ചൈതന്യവും നിറയ്ക്കുന്നു എന്നാണ്.  ദാമ്പത്യത്തിലെ ഊഷ്മളത ഒരുപോലെ നിലനിര്‍ത്താന്‍ കഴിയുന്നവര്‍ക്ക് അവരുടെ കരിയറിന്റെ വിജയത്തിനും ബിസിനസ്സിലെ മുന്നേറ്റത്തിനും വലിയൊരളവോളം സഹായിക്കുമെന്നത് വസ്തുതയാണ്.  ഇവിടെ ഭാര്യയ്ക്ക് ഒരു 'ഇമോഷണല്‍ മെന്ററുടെ റോളാണ് ഉള്ളതെന്ന് പറയാം.


ദമ്പതികള്‍ക്ക് പരസ്പരം തുണയാകാനും അന്വോന്യം അഗാഥധമായി മെച്ചപ്പെടുത്താനും കഴിയും ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഭാര്യയ്ക്ക് അവനിലെ സര്‍ഗാത്മഗതയെ പരിപോഷിപ്പിക്കാനാകും. നാളിതുവരെ സ്വപ്നം കാണാത്ത ഉയരങ്ങളിലേക്ക് അവനെ പ്രചോദിപ്പിക്കാന്‍ കഴിയും. പകരം ഭാര്യമറ്റൊന്നും ആവശ്യപ്പെചുന്നില്ല. അവള്‍ക്ക് ഭര്‍ത്താവിനെ സ്‌നേഹിച്ചാല്‍ മതി. അതവളുടെ മൗലീകാവകാശമാണുതാനും. 
വിവാഹജീവിതത്തില്‍ പരാജയപ്പെടുന്ന ദമ്പതികളില്‍ പലരും അരക്ഷിതത്ത്വബോധം ഉള്ളവരാണെന്ന് ഒട്ടേറെ പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.  പ്രപഞ്ചസൃഷ്ടാവിലുള്ള വിശ്വാസവും ആശ്രയവും ഒരുവന് ജീവിതത്തില്‍ ലക്ഷ്യബോധമുണ്ടാക്കിക്കൊടുക്കുന്നു. അതുവഴി നിസ്സഹായതാബോധത്തില്‍നിന്ന് കരകയറ്റുകയും ആത്മവിശ്വാസവും ധൈര്യവും നേടുകയും ചെയ്യുന്നു.  അതുകൊണ്ട് തന്നെ ജീവിതസഖിയോടും ഇതരകുടുംബാംഗങ്ങളോടും ആത്മാര്‍ത്ഥതയോടും സന്തോഷത്തോടും കൂടി ഇടപെടാനും കഴിയുന്നു.


വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന രണ്ടു വ്യക്തിത്വങ്ങള്‍ക്ക് ദൃഢതയുള്ള സ്‌നേഹ ബന്ധം കെട്ടിപ്പടുക്കുന്നതിന് വേണ്ടുന്ന അടിത്തറയാണ് ഈശ്വരനിലോ പ്രപഞ്ചസൃഷ്ടിയിലോ ഉള്ള വിശ്വാസം.  പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും അവര്‍ക്ക് കൈവരുന്നു.
പുരുഷന്മാരാകട്ടെ, മറ്റാളുകള്‍ തങ്ങളെ മാനിക്കണമെന്നും അല്പം കാമ്പുള്ളവനാണ്താനെന്നുമറ്റുള്ളവര്‍ ധരിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്.  മാന്യത അര്‍ഹിക്കുന്ന സ്വഭാവസവിശേഷതകള്‍ കുറവാണെങ്കില്‍പ്പോലും മറ്റുള്ളവരില്‍ നിന്ന് പ്രതേ്യകിച്ച് ഭാര്യയില്‍ നിന്ന് പ്രോത്സാഹനവും അഭിനന്ദനവും അവന്‍ പ്രതീക്ഷിക്കുന്നു.
ഏത് പുരുഷനായാലും അവന്‍ പരാജിതനാകുമ്പോള്‍ ഏതാണ്ടൊരു പത്തു വയസ്സുകാരന്റെ മാനസികാവസ്ഥയിലേത്തും. അപ്പോള്‍ അവന്റെ അമ്മ ആശ്വസിപ്പിക്കുന്നത് എങ്ങിനെയോ അതിനെക്കാള്‍ ഒരുപടികീടി മെച്ചമായരീതിയില്‍  ഭാര്യ ആശ്വസിപ്പിച്ചാല്‍ അവന് ഭാര്യയോട് വൈകാരികമായ കടപ്പാട് ഏറുന്നു.


അതിനേക്കാള്‍ ഉപരി, ഭര്‍ത്താവ് ഏതു മേഖലയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുവോ അതു മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്ന ഭാര്യയെ അവന്‍ ഒരിയ്ക്കലും കൈവിടില്ല.
സ്ത്രീകളില്‍ ഏറെപ്പേരും പുരുഷനാല്‍ നിയന്ത്രിക്കപ്പെടാനും ഭര്‍ത്താവില്‍ ഒരു നായകനെക്കാണാനുമാണ് ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് എപ്പോഴും തന്നെ സ്‌നേഹിക്കണമെന്നും സംരക്ഷിക്കണമെന്നും അവള്‍ മോഹിക്കുന്നു.  എപ്പോഴും പുരുഷന്റെ ലാളനയ്ക്കും തലോടലിനുമായി സ്ത്രീ ദാഹിക്കുന്നു.  സ്വാതന്ത്ര്യച്ഛയുണ്ടെങ്കിലും സ്ത്രീകള്‍ ഏറെയും ഭര്‍ത്താവിന്റെ രക്ഷാകര്‍തൃത്വത്തില്‍ ഒതുങ്ങി ജീവിയ്ക്കാനാണ് താല്പര്യപ്പെടുന്നത്.  അവരുടെ ശാരീരികമായ 
പ്രതേ്യകതകള്‍ നിമിത്തം ഭര്‍ത്താവിനെ അടക്കിഭരിക്കാന്‍ ശ്രമിക്കുന്നതിലേറെ അവന്റെ വിരിമാറില്‍ തലചായ്ക്കാനും മുഖമമര്‍ത്താനുമാണ് അവള്‍ ആഗ്രഹിക്കുക.  ഒപ്പം തന്നെ അവളുടെ 
വ്യക്തിത്വം അവന്‍ സമ്മതിച്ചുകൊടുക്കുകയും വേണം.


ഒരു സ്ത്രീയും പുരുഷനും അടുത്തിടപഴുകുമ്പോള്‍ മാത്രം പുറത്തറിയുന്ന ചിലകാര്യ
ങ്ങളുണ്ടാകും. അതെന്താണെന്ന് അവര്‍ അനേ്വാന്യം മനസ്സിലാക്കാന്‍ കഠിനമായി ശ്രമിക്കേണ്ടതാണ്. ഓരോരുത്തരുടേയും സ്വഭാവത്തിലെ ശക്തി കേന്ദ്രങ്ങളും ബലഹീനതകളും മനസ്സിലാക്കുകയും വിവാഹ ജീവിത വിജയത്തിനും ഇണയുടെ സംതൃപ്തിക്കും പരിഗണന നല്‍കുകയും ചെയ്യേണ്ടിയിരിക്കുന്നു.കൊണ്ടുംകൊടുത്തുമങ്ങിനെ ഇണങ്ങിച്ചേരാനുള്ള സന്മനസ്സ്.  
പരസ്പരം സമചിത്തതയോടുകൂടി മനസ്സിലാക്കാനുള്ള കഴിവിനെ കേന്ദ്രീകരിച്ചാണ് വിവാഹജീവിതത്തിന്റെ വിജയപരാജയങ്ങള്‍ വിലയിരുത്തുന്നത്.


ജീവിതപങ്കാളിയെ വീടിനകത്തു തന്നെ തളച്ചിടാതെ നിങ്ങളുടെ കര്‍മ്മമേഖലയിലേക്ക് കൈപിടിച്ച് നടത്തിയാല്‍, അവരുടെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പ്രയോജനപ്പെടുത്തിയാല്‍ വന്‍വിജയമാകും ഫലം.  അത് വ്യവസായ സംരംഭത്തിലാകാം, ബിസിനസ്സിലാകാം.  ഐ.റ്റി.മേഖലയിലാകാം. ഇതോടൊപ്പം ഭര്‍ത്താവിന്റെ കരുതലും ശ്രദ്ധയും തനിക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്ന ഭാര്യ അത് പതിന്‍മടങ്ങായി മടക്കിനല്‍കാന്‍ കൂടി ശ്രദ്ധിക്കുന്നതോടെ കുടുംബ ബന്ധത്തിന്റെ ദൃഢതയും പവിത്രതയും വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും കൂടിയാലോചിക്കുന്നതും ഭാര്യ ഭര്‍തൃബന്ധത്തിലെ സുതാര്യത കൂട്ടുന്നു.  മാത്രമല്ല, ഈ സമീപനം മാതാപിതാക്കളെ കണ്ടുപഠിക്കുന്ന മക്കള്‍ക്കുകൂടി മാതൃകയാണ്.  അച്ഛനും അമ്മയുമായുള്ള ഈ ഹൃദയബന്ധം കണ്ടുവളരുന്ന കുട്ടികള്‍ ഭാവിജീവിതത്തില്‍ ഇതനുകരിക്കാം. മിക്കപ്പോഴും സ്വന്തം ഭാര്യയെ, അല്ലെങ്കില്‍ കുടുംബത്തിലെ സ്ത്രീകളെ ബിസിനസ്സ് രംഗത്തേക്ക് കൊണ്ടുവരാന്‍ പുരുഷന്മാര്‍ മടിയ്ക്കാറാണ് പതിവ്.
എന്തിനാണ് 'വെറുതെ ഭാര്യ' ഈ കഷ്ടപ്പാടും ടെന്‍ഷനും മറ്റും പങ്കിടുന്നത്! അല്ലെങ്കില്‍ ഇതുവല്ലതും താങ്ങാന്‍  പെണ്ണുങ്ങള്‍ക്ക് കഴിയുമോ?     ഇങ്ങനെയൊരു ധാരണ കൂടി അതിന്റെ പിന്നിലുണ്ട്. പക്ഷേ, ഒന്നറിയുക. സ്ത്രീകളെക്കുറിച്ചുള്ള ഈ ധാരണ തികച്ചും അബദ്ധമാണ്.


സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ, അല്ലെങ്കില്‍ ഒരു പടിമുന്നിലായി കാര്യങ്ങള്‍ ചെയ്ത് വിജയിപ്പിക്കാന്‍ കഴിയുമെന്നറിയുക.  കാരണം അത്തരം കഴിവുകള്‍ സ്ത്രീയില്‍ 
വേണ്ടുവോളം നിറച്ചാണ് അവളെ സൃഷ്ടിച്ചിരിക്കുന്നത്.  ജീവിതത്തില്‍ എത്രയോ ഘട്ടങ്ങളില്‍ കൂടി കടന്നാണ് അവരുടെ സഞ്ചാരം.  ക്രോധവും സങ്കടവും ക്ഷമയും സ്‌നേഹവും വാത്സല്യവും എല്ലാം 
ഞൊടിയിടയില്‍ മാറിമറിയുന്ന സ്ത്രീകളില്‍!  അതിരാവിലെ ഉറക്കമുണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ ചലനാത്മകമാണ് സ്ത്രീകളുടെ ജീവിതം.
കാര്യങ്ങളെ പെട്ടെന്ന് തിരിച്ചറിയാനും എന്തെങ്കിലും തീരുമാനമെടുക്കും മുമ്പ് അതിന്റെ വരും വരായ്കളെക്കുറിച്ച് ചിന്തിക്കുവാനും ഇവര്‍ക്ക് കഴിയുന്നു.
നിരവധികാര്യങ്ങള്‍ ഒരേ സമയം ചെയ്യുവാനുള്ള സ്ത്രീകളുടെ കഴിവും പുതിയത് കണ്ടെത്താനും അതുപരീക്ഷിച്ചു നോക്കാനുമുള്ള പുരുഷന്റെ സഹജവാസനയും ഒത്തുചേരുമ്പോള്‍ തന്നെ ബിസിനസ്സിനെ സീമകളില്ലാതെ വളര്‍ത്താന്‍ സഹായിക്കും.  പരസ്പരമുള്ള ഈ പിന്തുണയും ജീവിതത്തിന്റെ ഓരോനിമിഷവും ആഘോഷമാക്കാനുള്ളഅഭിനിവേശവും 
ബിസിനസ്സിലും ജീവിതത്തിലും കരുത്തും ഊഷ്മളതയും നല്‍കും.
പുരുഷന്മാര്‍ പരാജയപ്പെടുന്നിടത്ത് സ്ത്രീകള്‍ വിജയം കൊള്ളുന്നത് അപൂര്‍വ്വ 
സംഭവമേ അല്ല!
ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീക്കൊപ്പം പുരുഷന്‍ കൂടി ഉണ്ടായാലോ? എങ്കില്‍ വിജയത്തിന്റെ മധുരം ഇരട്ടിയാകുമെന്നതില്‍ സംശയം വേണ്ട. 

20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതല്‍ക്കാണ് സ്ത്രീകള്‍ വീടിന് പുറത്ത് ജോലിക്ക് പോകാന്‍ തുടങ്ങിയത്.  അതും വസ്ത്ര നിര്‍മ്മാണശാലകളിലെ മൂന്നാംക്കിടസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നു.
1909-ല്‍ ആണ് അമേരിക്കയില്‍ വസ്ത്ര നിര്‍മ്മാണശാലയിലെ രണ്ടായിരത്തി അഞ്ഞൂറിലേറെ വരുന്ന സ്ത്രീതൊഴിലാളികള്‍ ആദ്യമായി തങ്ങളുടെ ശക്തി തെളിയിച്ചത്.  മികച്ചതൊഴില്‍ സാഹചര്യവും മെച്ചപ്പെട്ട വേതനവും നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ ഒരു പ്രതിഷേധ സമരം നടത്തി.  ആ കൂട്ടായ്മ മറ്റുപലരാജ്യങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.  പിന്നീടങ്ങോട്ട് സ്ത്രീശക്തി ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത് ചരിത്രം. 

'ബുദ്ധിമാന്‍ സ്ത്രീയെമനസ്സിലാക്കിയെനവ്‌നുപറയും.  മടയന്‍ അത് തെളിയിക്കാന്‍ ശ്രമിക്കും    
- മര്‍ഫി


ജോഷി ജോര്‍ജ് 

Comments

leave a reply