പരസ്പരമുള്ള കേൾക്കൽ വിഭാഗീയതയും പക്ഷപാത താത്പര്യങ്ങളും ഇല്ലാതാക്കും
വത്തിക്കാൻ സിറ്റി : കർദ്ദിനാൾമാരുടെ അടുത്ത സമ്മേളനം 2021 ഡിസംബറിൽ ചേർന്നേക്കും. സിനവാലിറ്റി അഥവാ ഒരുമിച്ച് നടക്കൽ എന്നാണ് ബിഷപ്പുമാരുടെ സിനഡിന്റെ വിഷയം. കർദ്ദിനാൾമാരുടെ ഓൺലൈൻ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് പാപ്പ ഇക്കാര്യമറിയിച്ചത്.
കർദ്ദിനാൾ ഓസ്‌ക്കാർ റോഡ്രിഗ്‌സ് മാരാദിയാഗയുടെ പ്രവർത്തനങ്ങളെപ്പറ്റി ഹ്രസ്വമായി പരാമർശിച്ച ശേഷം അടുത്ത സിനഡിന്റെ വിഷയമായ സിനഡാലിറ്റിയെക്കുറിച്ച് പാപ്പ വിശദീകരിച്ചു. സിനഡിനെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ മുഖ്യ പ്രമേയമെന്ന നിലയിൽ രണ്ട് പ്രസംഗങ്ങൾ പാപ്പ പരാമർശിച്ചു. ബിഷപ്പുമാരുടെ സിനഡ് സ്ഥാപിച്ചതിന്റെ അൻപതാം വാർഷികം ആചരിക്കവേ 2015-ൽ നടത്തിയ പ്രസംഗവും റോമാ രൂപതയിലുള്ള വിശ്വാസികളോട് കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രഭാഷണവുമാണ് ഇതെന്ന് പാപ്പ പറഞ്ഞു.
പരസ്പരമുള്ള കേൾക്കലിലൂടെ വേണം അജപാലന മനോഭാവം രൂപപ്പെടുത്തേണ്ടത്. ഇതാകട്ടെ, വിഭാഗീയതയും പക്ഷപാത താത്പര്യങ്ങളും ഇല്ലാതാക്കാൻ സഹായിക്കും -പാപ്പ വിശദീകരിച്ചു.
കർദ്ദിനാൾമാരായ ഓസ്‌കാർ റോഡ്രിഗ്‌സ് മാരാദിയാഗ, റെയിൻഹാർഡ് മാർക്‌സ്, സിയാൻ പാട്രിക് ദിമാല്ലി, ഓസ്‌വാൾഡ് ഗ്രേഷ്യസ്, ഫ്രിദോലിൻ അബോംഗോ ബെസുംഗു, പിയത്രോ പരോലിൻ, ഗിസപ്പെ ബെറെറ്റെല്ലോ എന്നിവരും കൗൺസിൽ സെക്രട്ടറി ബിഷപ്പ് മാർക്കോ മെല്ലിനോ തുടങ്ങിയവരുടെ സമ്മേളനത്തിൽ പങ്കെടുത്തു.
Comments