Foto

ഇന്നേ ഉള്ളൂ

ഇന്നേ ഉള്ളൂ
---------------------
ഇന്നലകളെ ഓർത്ത്
ഖേദിക്കുന്നവരെ 
നാളെകളെ ഓർത്ത് ഭാരപ്പെടുന്നവരെ
ഇന്നെന്നു നിങ്ങൾ കേട്ടിട്ടുണ്ടോ?
ഇന്നലെകളുടെ പിഴവുകൾ
നമുക്ക് മറന്നീടാം
നാളെ എന്ന ദിനമോർത്ത് നാം എന്തിനു ഭയപ്പെടണം
ഇന്നില്ലാത്തൊനെന്ത് നാളെ?
ഇന്നെന്ന ദിനം അതൊരു ആനന്ദമാക്കി മാറ്റീടണ്ടേ ഇന്നല്ലാതെ എന്നു നാം അന്യനെ കരുതീടും ഇന്നല്ലാതെ എന്നു നാം അന്നവും പങ്കിടും
ഇന്നല്ലാതെന്നു നാം ചിരിക്കും
കരയുവാനും ഇന്നു മാത്രമേയുള്ളൂ
ഇന്നലെകൾ മടങ്ങി വരില്ല
നാളുകളെ അറിയാനും ആവില്ല
ഇന്നു നാമായ് നമുക്കു ജീവിക്കാം
        

 ജോബിത്ത് ജോൺ കോശി

Jobith John Koshy
Std : 8
St.Mary's V.H.S.S. Valiyakunnam
District : Pathanamthitta

Comments

leave a reply