ലോക്ക്ഡൗണിൽ ബാറുകള്‍ തുറക്കരുത് : കെ.സി.ബി.സി മദ്യവിരുദ്ധസമിതി
കെ.സി.ബി.സി മദ്യവിരുദ്ധസമിതി കോവിഡ് എന്ന മഹാമാരിയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ അടച്ചിട്ട ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും തുറന്നുകൊടുത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു. തൊഴിലില്ലാതെ പൊറുതിമുട്ടി കടക്കെണിയിലായ കുടുംബങ്ങളുടെ പണം പിഴിയാനുള്ള
നടപടി വഞ്ചനയാണ്. തുടര്‍ഭരണം മദ്യനയത്തിനുള്ള പ്രോത്സാഹനമായി കാണരുതെന്നും ആരാധനാലയങ്ങളും വിദ്യാഭ്യാസ്ഥാപനങ്ങളും അടച്ചിട്ട മദ്യശാലകള്‍ തുറന്നുകൊടുത്തത് പൗരന്‍മാരോടുള്ളു വെല്ലുവിളിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും തലതിരിഞ്ഞ മദ്യനയത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Rev.Fr. John Areekal


Comments
Wilvision Grace media
Don't Open