കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. മലബാർ റീജയണൽ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കായികഗംരത്ത് മികവു തെളിയിച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. അതിരൂപതാ ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാർഷിക റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ജോൺ തെരുവത്ത് വരവു ചിലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മലബാർ റീജിയണൽ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സെക്രട്ടറി ഷിജു കൂറാനയിൽ, അതിരൂപതാഭാരവാഹികളായ ടോം കരികുളം, ബിനു ചെങ്ങളം, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കൽ എന്നിവർ പ്രസംഗിച്ചു. കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അതിരൂപതയിലെ എല്ലാ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു
Comments