കൊച്ചി: ലത്തീന്‍ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യന്‍ സമുദായം 2014-ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാ ക്കുന്നതിനായി നടത്തിയ ഏഴ് വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടം ഒടുവില്‍ വിജയത്തിലെത്തി. 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഉത്തരവിന്റെ ആനുകൂല്യം സമുദായത്തിന് ലഭ്യമാകുന്നത്.
2014 മെയ് 23-ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹയര്‍ സെക്കക്കന്ററി, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ലത്തീന്‍ കത്തോലി ക്കാ-ആംഗ്ലോ ഇന്ത്യന്‍ സമുദായങ്ങളുടെ വിദ്യാഭ്യാസ സംവരണം രണ്ട് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തുന്ന എല്‍എല്‍എം കോഴ്സുകളില്‍ ഈ ഉത്തരവ് നടപ്പിലാക്കില്ല.
ഇതിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്കിയ നിവേദനങ്ങളെയും തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്ജിക ളെയും തുടര്‍ന്ന് 2014-ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍ ഇതിനു ശേഷവും 2025 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഈ ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് വീണ്ടും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുടെ നടപടി കള്‍ നടക്കുന്നതിനിടെ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതിന്റെ ഫലമായി, 2026-27 അധ്യയന വര്‍ഷത്തെ എല്‍എല്‍എം പ്രവേശനത്തിനുള്ള പ്രോസ്പെക്ട സില് ലത്തീന്‍ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് മൂന്ന് ശതമാനം സംവരണം ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ വ്യവസ്ഥ നിലവില്‍ വന്നു.
ഫോര്‍ട്ട്കൊച്ചി നസ്രത്ത് സ്വദേശി ആന്റണി നില്‍ട്ടണ്‍ റമേലോയാണ് ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിയത്. അഭിഭാഷകരായ ഷെറി ജെ. തോമസ്, ഉണ്ണികൃ ഷ്ണന്‍ പി.ജെ, റെനീഷ് രവീന്ദ്രന്, ജോമോന് ആന്റണി, അഞ്ജന പി.വി, ലിഗേഷ് സേവ്യര്‍, ആന്‍ മരിയ ജോണ്സണ് എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി ഫയല്‍ ചെയ്ത ഹര്‍ജികളില്‍ ഹാജരായി.










Comments