ജോബി ബേബി,നഴ്സ്,കുവൈറ്റ്
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്കാനും പൂര്‍ണമായും ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആധുനിക ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളുടെ അനിയന്ത്രിതമായ വര്‍ധന. വൈദ്യശാസ്ത്രം പുരോഗമിക്കുന്‌പോഴും ജീവിതശൈലീ രോഗങ്ങളിലുള്ള വര്‍ധനയും പുരോഗമിക്കുന്നു എന്നത് ആശ്ചര്യജനക മാണ്.നമ്മുടെ ജീവിതശൈലിയില്‍ പ്രത്യക്ഷമായോ പരോക്ഷ മായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നത്.
കാരണങ്ങള്‍
പ്രമേഹം, രക്താതിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാ തം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിക്കപ്പെടുന്ന ജീവിതശൈലീരോഗങ്ങള്‍. ഇത്തരം രോഗങ്ങള്‍ എന്നുപറയുന്‌പോള്‍ പ്രധാനമായും മനസി ലേക്ക് വരുന്ന ഘടകം ഭക്ഷണത്തിലുള്ള മാറ്റമാണ്.
എന്നാല്‍, ഇതോടൊപ്പംതന്നെ ജീവിതശൈലിയുടെ ഭാഗമായുണ്ടായ വ്യായാമക്കുറവ്, ശുചിത്വത്തിന്റെ അഭാവം, രോഗനിര്‍ണയത്തിലെ കാലതാമസം, ലഹരി ഉപയോഗം, മുതലായവയെല്ലാം പല തര ത്തിലുള്ള കാരണങ്ങളായി മാറാറുണ്ട്. ലോകത്തെ ആകെ മരണങ്ങളില്‍ 70 ശതമാനവും ജീവിതശൈലീരോഗങ്ങള്‍ മൂലമാണെ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലീ രോഗ ങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങള്‍ ഇനി പറയുന്നു.
* എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തു ക്കളുടെ അമിത ഉപയോഗം.
* ജോലിത്തിരക്കിന്റെയും മറ്റും ഭാഗമായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കല്‍
* ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്
* ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം.
* ബേക്കറി പലഹാരങ്ങള്‍
* പ്രിസര്‍വേറ്റീവ് ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍
* നിറവും മണവും ലഭിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമ രാസവ സ്തുകള്‍
* പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം
* പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും ഉപയോഗക്കുറവ്
*പുകവലി, മദ്യപാനം
* വ്യായാമക്കുറവ്
* മാനസിക സമ്മര്‍ദങ്ങള്‍
ഇന്ത്യന്‍ സാഹചര്യം
ഐ സി എം ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) 2017ല്‍ നടത്തിയ പഠനപ്രകാരം ഇന്ത്യയില്‍ അഞ്ചില്‍ മൂന്ന് മരണങ്ങളും ജീവിതശൈലീ രോഗങ്ങളോടനുബന്ധിച്ചു ള്ളവയാണ്. ഹൃദയ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണകാരണ ങ്ങളാകുന്നവ.ഇതില്‍ 14 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് 3.4 ശതമാനവും 14നും 39 വയസിനും ഇടയില്‍ 6.9 ശതമാനവും 40നും 69 വയസിനും ഇടയില്‍ 82.4 ശതമാനവും 70 വയസിന് മുകളില്‍ 508.5 ശതമാനവുമാണ് ഒരു ലക്ഷത്തിന്റെ കണക്കിലുള്ള മരണനിരക്ക്.
പ്രതിരോധമാര്‍ഗങ്ങള്‍
തെറ്റായ ജീവിതശൈലി ശരിയായി ക്രമീകരിക്കുക എന്നത് മാത്രമാണ് ജീവിതശൈലീരോഗങ്ങളെ അതിജീവിക്കാനുള്ള ഏക പ്രതിവിധി. അതിനായി ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഫാസ്റ്റ്ഫുഡ് സംസ്‌കാരം ഒഴിവാക്കുക
മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുക
കൊഴുപ്പ് ഭക്ഷണം പരമാവധി ഒഴിവാക്കുക
നാര് (ഫൈബര്‍) കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക.
ദിവസേന നിര്‍ബന്ധമായും വ്യായാമം ചെയ്യുക
ശരീരത്തിനും മനസിനും ഉേ·ഷം ലഭിക്കുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുക.
ലഹരി ഉപയോഗം അവസാനിപ്പിക്കുക
കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുക
Comments