Foto

കോവിഡ്കാലത്ത്  നമ്പര്‍ വണ്‍ കോടിശ്വരനായി ഇലോണ്‍ മസ്‌ക് 

'ഭാവിയില്‍ നേടാവുന്ന വിജയത്തിന്റെ താക്കോലാണ് സര്‍ഗശക്തി'
                                          -ഡോ. എപിജെ അബ്ദുള്‍ കലാം

മനുഷ്യന്‍ അത്യത്ഭുത പ്രതിഭാസമാണ്. അനന്തമായ കഴിവുകളോടെയാണ് ഓരോ കുഞ്ഞും ഈ ഭൂമിയില്‍ പിറക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള അനന്തമായ ശക്തിയും കഴിവുകളും ഉള്ളില്‍തന്നെയുണ്ടെന്ന്  അറിയുന്നവര്‍ ചുരുക്കമാമെന്നുമാത്രം. നാമൊരോരുത്തരിലും ഒരു 'ജീനിയസ്' ഉറങ്ങിക്കിടക്കുന്നുണ്ട്.   നന്നായൊന്നു ശ്രമിച്ചാല്‍ അതിനെ ഉണര്‍ത്തിയെടുക്കാവുന്നതാണ്. പക്ഷേ,  എന്തൊക്കെയോ തടസ്സങ്ങള്‍ മൂലം പലര്‍ക്കുമതിന് കഴിയുന്നില്ല. ബാഹ്യമായ ചില ശക്തികളാണ് മനുഷ്യനെ പലപ്പോഴും നിയന്ത്രിക്കുന്നത്. അതുകൊണ്ട് സ്വന്തം ലക്ഷ്യമെന്തെന്നു ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല.


ദൈവത്തിലാശ്രയിച്ച്, സ്വന്തം മനസ്സിന്റെ ശക്തി തിരിച്ചറിഞ്ഞ് മനസ്സിനെ  നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് വിജയിക്കാനാകും. മാലോകര്‍ പ്രതികൂലസാഹചര്യമെന്നു വിശേഷിപ്പിക്കുന്നകാലത്തുപോലും വേണമെങ്കില്‍ നേട്ടും കൊയ്യാമെന്ന് തെളിയിച്ച വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.


ആരാണ് ഈ ഇലോണ്‍ മസ്‌ക്..? 
ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി യുഎസിലെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപകനും സ്പേസ് എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സിലാണ് ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്. ലോകത്തെ 500 ശതകോടീശ്വരന്‍മാരെയാണ് ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
ടെസ്ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതാണ് ചുരുങ്ങിയകാലംകൊണ്ട് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇലോണ്‍ മസ്‌കിനെ സഹായിച്ചത്. 195 ബില്യണ്‍ യുഎസ് ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ തത്സമയ ആസ്തി. 2020ന്റെ തുടക്കത്തില്‍ 38 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു മസ്‌കിന്റെ ആസ്തി എന്നുകൂടി ഓര്‍ക്കണം. 


 2017 മുതല്‍ ലോക സമ്പന്നരില്‍ ഒന്നാമനായിരുന്ന ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് ക്കുറി തളര്‍ത്തിയത്. 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.
കോവിഡ് കാലം ഓഹരി വിപണിയെ തളര്‍ത്തിയപ്പോഴും ടെസ് ല വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. ടെസ് ലയുടെ ഓഹരി വില 4.8ശതമാനംകൂടി കുതിച്ചതോടെ കേവലം 12 മാസംകൊണ്ട് ഇലോണ്‍ മക്സിന്റെ ആസ്തി 157 ബില്യണ്‍ ഡോളറായാണ് വര്‍ധിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോകം നല്‍കിയ സ്വീകാര്യതയാണ് ടെസ് ലയെ നിക്ഷേപകരുടെ ഇഷ്ടപ്പെട്ട ഓഹരിയാക്കി മാറ്റിയത്. നിലവില്‍ ടെസ് ലയില്‍ 20ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്.


കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മസ്‌ക് കടത്തിവെട്ടിയത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 9000 കോടി ഡോളറിനടുത്ത് വര്‍ധനയാണ് ഉണ്ടായിരുന്നത്.   ബില്‍ ഗേറ്റസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാറന്‍ബഫറ്റ്, ഒര്‍ട്ടേഗ, ലാറി എല്ലീസണ്‍. ബര്‍നാള്‍ഡ് ആര്‍നോള്‍ഡ്, കാര്‍ലോസ് സ്ലീം...രാജ്യത്ത് 100 ബില്യണ്‍ ഡോളറിലേറെ ആസ്തിയുള്ളമറ്റുള്ളപ്രമുഖരില്‍ ചിലര്‍ ഇവരൊക്കെയാണ്.  


ഒരു വ്യക്തി മനസ്സിന്റെ കഴിവുകള്‍ തിരിച്ചറിയാന്‍  തുടങ്ങുമ്പോല്‍ അവരുടെ വ്യക്തിത്വത്തിലെ ചില കറകള്‍ മാഞ്ഞുതുടങ്ങുന്നത് കാണാം. വിദ്വേഷം, വെറുപ്പ്, വൈരാഗ്യം, കുശുമ്പ്, പക, പ്രതികാരം...ആങ്ങിനെ തുടങ്ങുന്ന കുറെ നെഗറ്റീവ് ചിന്തകള്‍. ഈവക ചിന്തകളാണ് നമമ്മുടെ പോസിസ്റ്റിവ് നീക്കങ്ങള്‍ക്കെതിരെ ഒഒളിയമ്പ് എ്യ്യുന്നത്. ഒട്ടും മടിക്കാതെ സന്തോഷത്തോടെ, അവയോട് പോരാടുക. മനസ്സില്‍ ഇത്തരം വികാരങ്ങള്‍ ഉണ്ടായിരുന്നാല്‍ അത് നമ്മേ നശിപ്പിച്ചുകൊണ്ടിരിക്കും. ഭയവും ദേഷ്യവും മനസ്സിലുണ്ടായാല്‍ നല്ല ഫലങ്ങള്‍ നമുക്ക് ലഭിക്കുകയില്ല. സ്‌നേഹവും കാരുണ്യവും നിര്‍ഭയത്വവും മനസ്സില്‍ വന്നു നിറയുമ്പോള്‍ സല്‍ഫലങ്ങളുടെ വിളഭൂമിയായി നമ്മുടെ മനസ്സുമാറും.

നിന്റെ കണ്ണുകള്‍ നേരെ മുമ്പോട്ടുനോക്കട്ടെ. നിന്റെ ദഷ്ടി നേരെ മുമ്പോട്ടാകട്ടെ. നിന്റെ കാലടികളുടെ പാതയെ ശ്രദ്ധിക്കുക .അപ്പോള്‍ നിന്റെ എല്ലാ വഴികളും സുരക്ഷിതങ്ങളാകും.
                                            ബൈബിള്‍: സുഭാ.25-26

Comments

leave a reply