Foto

ആര്‍ദ്രമധുരമായ ആ വരികളുടെ നാഥന്‍ വിട വാങ്ങി


കൊച്ചി: നാഥന്റെ കാലൊച്ച കേള്‍ക്കുവാനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് പൂവച്ചല്‍  ഖാദര്‍ ഓര്‍മ്മയായി,ഒരു കാലഘടത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു പൂവച്ചല്‍ ഖാദര്‍,എണ്ണിയാല്‍ ഒടുങ്ങാത്ത പാട്ടുകള്‍,അതില്‍ ഭക്തിയും സിനിമയും പ്രണയവും എല്ലാമടങ്ങുന്നുണ്ട്.വിരഹം, ഏകാന്തത തുടങ്ങി മനുഷ്യ മനസ്സിന്റെ വൈകാരിക ഭാവങ്ങളെ വരച്ചു കാട്ടുന്ന വരികളിലെ വിസ്മയമാണ്  പൂവച്ചല്‍ ഖാദറിന്റെ പാട്ടുകളുടെ സവിശേഷത.ചലിത്രചിത്ര മേഖലയിലെ മാറ്റത്തിനും ടെക്‌നോളജിയ്ക്കമനുസരിച്ചും തന്റെ പേനകൊണ്ട് മലയാളികളെ വിസ്മയരാക്കിയിട്ടുണ്ട്  പൂവച്ചല്‍ ഖാദര്‍.വിജയനിര്‍മല സംവിധാനം ചെയ്ത  1973 -ല്‍ കവിത എന്ന സിനിമയിലടെയായിരുന്നുചലച്ചിത്രരംഗത്തെ തുടക്കം. . കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ നീ എന്റെ പ്രാര്‍ത്ഥന കേട്ടു, മഴവില്ലിനജ്ഞാതവാസം' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് ആയിരത്തിലേറെ നിത്യഹരിതഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും പിറന്നു. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, ശരറാന്തല്‍ തിരിതാണു, സിന്ദൂര സന്ധ്യയ്ക്ക് മൗനം, ഏതോ ജന്മ കല്‍പനയില്‍, മൗനമേ നാണമാവുന്നു മേനി നോവുന്നു, ചിത്തിരത്തോണിയില്‍, മലരും കിളിയും ഒരു കുടുംബം. തുടങ്ങി മലയാളികള്‍ എക്കാലവും നെഞ്ചറ്റുന്ന ഹൃദ്യഗാനങ്ങള്‍ പൂവച്ചലിന്റേതാണ്. ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍മാത്രം എണ്ണൂറോളം പാട്ടുകള്‍ രചിച്ചു.  തിരുവനന്തപുരം  പൂവച്ചല്‍ ആലമുക്ക് ഇടവഴി തലയ്ക്കല്‍ വീട്ടില്‍ അബൂബേക്കര്‍ കുഞ്ഞിന്റേയും റാബിയത്തുല്‍ അദബിയാ ബീവിയുടേയും മകനായി 1948 ഡിസംബര്‍ 25നാണ് ജനനം. ആര്യനാട് ഗവ. ഹൈസ്‌കൂള്‍, തൃശൂര്‍ വലപ്പാട് പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിയിരുന്നു വിദ്യാഭ്യാസം. പഠനശേഷം  പിഡബ്ലുഡിയില്‍ എന്‍ജിനിയറായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.. ഭാര്യ: അമീന. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം, ഷെറിന്‍

Comments

leave a reply