വില്‍സി സൈമണ്‍
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു ഉത്സവം കണ്ട പ്രതീതി ആയിരുന്നു ..
എബിയച്ചനും കേപ്പയും മിനിയും ഡെയ്‌സിയും ഒക്കെ കൂടെ പോന്നപോലെ.....പറയാതെ വയ്യ എബിയച്ചന്‍ അടിച്ചങ്ങ്‌പൊളിച്ചു...
എല്ലാവരും കാണണം ...
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും കരുത്തിന്റയും വര്‍ണങ്ങള്‍ കൊണ്ട് ഒരു വൈദികന്റെ ജീവിതവും സംഘര്‍ഷങ്ങളും കാഴ്ചപ്പാടും ദര്‍ശനങ്ങളും വരച്ച് കാണിച്ച് എബിയച്ചന്‍ മനസ് കീഴടക്കി. ക്യാന്‍വാസിലെ ചിത്രങ്ങള്‍ പോലെ...
കയ്യില്‍ ബ്രഷും ഹൃദയം നിറയെ സ്‌നേഹത്തിന്റെ നിറക്കൂട്ടുകളുമായാണ് എബിയച്ചന്റെ വരവ്.. പാര്‍ശ്വവല്‍ക്കപ്പെട്ടവരോടും
പാവപ്പെട്ടവരോടും അനാഥരോടും രോഗികളോടും സുവിശേഷമൂല്യങ്ങളോടുമുള്ള സഭയുടെ ആഴത്തിലുള്ള കാഴ്ചപ്പാട് എബിയച്ചന്‍ തന്റെ ഇടവകപ്രവര്‍ത്തനങ്ങളിലൂടെ ജീവിച്ച് കാണിച്ചു തന്നു...
കുട്ടികൂട്ടങ്ങളും
പ്രകൃതിയും ജീവജാലങ്ങളും പൂക്കളും പൂമ്പാറ്റകളും കായലും കരയും കുറെ പാവപ്പെട്ട പച്ചയായ മനുഷ്യരുടെ ജീവിതവും (വഴിപിഴച്ച ജീവിതവും )
കൂടെ ഒരു വൈദികന്റെ ജീവിതവും പരസ്പരം ഇഴ ചേര്‍ന്നപ്പോള്‍ ഉണ്ടായ ഹൃദയസ്പര്‍ശിയായ നന്മയുടെ, സ്‌നേഹത്തിന്റെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സിനിമയെ മനോഹരമാക്കി...
അത്തരം
ഒരു വൈദികന്റെ ജീവിതവിശുദ്ധിക്ക് മുമ്പില്‍ ദൈവത്തിന്റെ അത്ഭുതങ്ങള്‍ ദര്‍ശിക്കാന്‍ കഴിയുമെന്ന് ഹൃദയത്തില്‍ അടിവരയിട്ട് സിനിമ പറഞ്ഞുവച്ചു..
ദാര്‍ശനികമായി ഒരു വിരുന്നു തന്നെ വരയന്‍ നമുക്ക് മുന്നില്‍ വിളമ്പുന്നു.. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്
ക്രിസ്തു സ്‌നേഹത്തിന്റെ സന്ദേശം ചുറ്റും പ്രകടമാക്കാന്‍ സഭയ്ക്ക് മുന്നില്‍ ഇനിയുമിനിയുംസാധ്യതകളേറെയുണ്ടെന്ന് വരയന്‍ പറഞ്ഞുവയ്ക്കുന്നു.... ഒപ്പം നിലവിലുള്ള ആര്‍ഭാടങ്ങളിലും ആഘോഷങ്ങളിലുമുള്ള അര്‍ത്ഥശൂന്യതയിലേയ്ക്കും സിനിമ വിരല്‍ചൂണ്ടുന്നു..മനുഷ്യഹൃദയങ്ങളുമായി സംവദിക്കുമ്പോഴെ നമ്മുടെ അറിവുകള്‍ക്കും പഠനങ്ങള്‍ക്കും പൂര്‍ണത ലഭിക്കൂവെന്ന് സിനിമ പറയാതെ പറഞ്ഞു വയ്ക്കുന്നു..
ഡാനിയച്ചന്‍കപ്പൂച്ചിന്‍ ടച്ച് കഥയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു.
ഡാനിയച്ചന് അഭിനന്ദനങ്ങള്‍.എല്ലാം ആവശ്യത്തിന് ഒന്നിപ്പിച്ച്
സിനിമയെ അണിയൊച്ചൊരുക്കിയ പുതുമുഖ സംവിധായകന്‍ ലിജോ ജോസഫിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.മലയാളസിനിമയില്‍ പുതുമയുള്ള ഒരു അച്ചന്‍മുഖം പ്രേക്ഷകര്‍ക്ക് പരിചയപ്പെടാന്‍ അവസരം ലഭിച്ചു എന്ന് പറയാം..
വരയന്‍
മലയാളസിനിമയ്ക്ക് മുതല്‍ കൂട്ടാകും. ഒപ്പം
കഴിവും അറിവും സിദ്ധികളുമുള്ള എല്ലാ വൈദികര്‍ക്കും തങ്ങളുടെ കഴിവുകള്‍ ലോകസമക്ഷം പ്രകടിപ്പിക്കാനുള്ള ഒരു ആവേശവും കൂടിയാകട്ടെ ഈ സിനിമ.
'പള്ളിയ്ക്ക് അകത്തു അലമ്പ് കാട്ടിയാല്‍ അടിക്കും.. ഇനിയും അടിക്കും' എബിയച്ചനായുള്ള
സിജു വിത്സന്റെ അഭിനയമികവ് പറയാതെ വയ്യ.
പറപറ പാറു പെണ്ണേ...


Comments