ആദരണീയ വ്യക്തിത്വമായിരുന്നു
ശ്രി. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റേത്: കെസിബിസി
കൊച്ചി : ഉത്തമനായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ രാജ്യം തന്നെ ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളുടെ നിര്‍വ്വഹണത്തിലും രാഷ്ട്രപതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎന്ന നിലയിലും അദ്ദേഹം ചെയ്ത നിസ്തുല സേവനങ്ങളെ സഭ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെ ആദരിക്കുകയും ചെയ്യുന്നു.
ആദരണീയനായ ശ്രീ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ സഭയുടെയും ഭാരത കത്തോലിക്കാ സഭയുടെയും പ്രാര്‍ത്ഥനകളും അനുശോചനവും അര്‍പ്പിക്കുകയും കുടുംബാംഗങ്ങളോട് സഭയുടെ ആദരവും ബന്ധവും അറിയിക്കുകയും ചെയ്യുന്നുവെന്ന്
കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
ഫോട്ടോ മാറ്റര്‍ : ശ്രി. ക്രിസ്റ്റി ഫെര്‍ണാണ്ടസ്സിന്റെ നിര്യാണത്തില്‍ വസതി സന്ദര്‍ശിച്ച് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തുന്നു. അഭിവന്ദ്യ പിതാക്കന്മാര്‍ സമീപം.
Comments