Foto

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ : ഏകദിനധ്യാനം ജൂൺ 7 ന്

കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാതലത്തിൽ  ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. കല്ലറ സെന്റ് തോമസ് പള്ളിയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ  കൈപ്പുഴ ഫൊറോനയുടെ ആതിഥേയത്വത്തിൽ കല്ലറ സെന്റ് തോമസ് പള്ളിയിൽ ജൂൺ 7 വെള്ളിയാഴ്ചയാണു ധ്യാനം. രജിസ്‌ട്രേഷനെ തുടർന്ന് 10 മണിക്ക് മാർ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കും. കെ.സി.ഡബ്ല്യു പ്രസിഡന്റ് ഷൈനി  ചൊള്ളമ്പേൽ ആമുഖസന്ദേശം നല്കും.  കോട്ടയം സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ വചനചിന്തകൾ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നേതൃത്വം നൽകും. ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേൽ, കല്ലറ സെന്റ് തോമസ് പള്ളി വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിൽ ആശംസകളർപ്പിച്ച് സംസാരിക്കും.  അതിരൂപതാ ഫൊറോന ഭാരവാഹികൾ  പരിപാടികൾക്കും നേതൃത്വം നൽകും.  വിവിധ ഫൊറോനകളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുക്കും.

Comments

leave a reply

Related News